ന്യൂഡല്‍ഹി: എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഇപ്പോള്‍Continue Reading

കൊല്ലം: ക്ഷേത്രോത്സവത്തിലെ കുടമാറ്റത്തിനിടെ ആർഎസ്‌എസ് സ്ഥാപകനായ കേശവ് ബല്‍റാം ഹെഡ്ഗേവാറിന്‍റെ ചിത്രo ഉപയോഗിച്ചതില്‍ കേസെടുത്ത് പോലീസ്. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച്‌ ആശ്രാമം മൈതാനത്ത് നടന്ന പൂരത്തിന്‍റെ കുടമാറ്റത്തിനിടെയാണ് സംഭവം നടന്നത്. നവോത്ഥാന നായകന്മാർക്കൊപ്പമാണ് ഹെഡ്ഗേവാറിന്‍റെ ചിത്രവും ഉയർത്തിയത്. ബി.ആർ. അംബേദ്ക്കർ, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഹെഡ്ഗേവാറിന്‍റെ ചിത്രവും സ്ഥാനം പിടിച്ചത്.Continue Reading

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജയൻ ആരാധകർ ജയന്റെ പൂർണ്ണകായ പ്രതിമ സ്ഥിതി ചെയ്യുന്ന ജയന്റെ സ്വന്തം നാടായ കൊല്ലം ഓലയിൽ ഒത്തുകൂടി. ശരപഞ്ചരം റീ റിലീസുമായി ബന്ധപ്പെട്ട്, ജയന്റെ പ്രതിമയിൽ പൂമാല അർപ്പിക്കാനും, ജയനെക്കുറിച്ചുള്ള ഓർമ്മ പങ്കിടാനുമാണ് അവർ ഒത്തുകൂടിയത്. ജയൻ പ്രതിമ സ്ഥാപിച്ച ശേഷം, ആദ്യമാണ് ഇതു പോലുള്ളൊരു ചടങ്ങ് നടക്കുന്നതെന്ന് ജയൻ ആരാധകർ പറഞ്ഞു. വളരെ ആവേശത്തോടെയാണ് അവർ ചടങ്ങിൽ പങ്കെടുത്തത്.ജയൻ ഫാൻസ് അസോസേഷ്യന്റെ പ്രധാന അംഗങ്ങൾ പങ്കെടുത്തContinue Reading

ന്യൂഡല്‍ഹി: മുസ്‍ലിം സമുദായം ഉന്നയിച്ച മൂന്ന് സുപ്രധാന വിഷയങ്ങളില്‍ സുപ്രീംകോടതിക്കും ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വഖഫ് ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഹരജികള്‍ നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റി. ഉപയോഗത്തിലൂടെയുള്ള വഖഫ് അതല്ലാതാക്കുന്നതിനും ജില്ലാ കലക്ടർക്ക് അമിതാധികാരം നല്‍കുന്നതിനും വഖഫ് കൗണ്‍സിലിലും ബോർഡുകളിലും അമുസ്‍ലിംകളെ കയറ്റുന്നതിനുമുള്ള വ്യവസ്ഥകളില്‍ മുസ്‍ലിം സംഘടനകള്‍ പ്രകടിപ്പിച്ച ആശങ്കകള്‍ ശരിവെച്ച സുപ്രീംകോടതി അവ മരവിപ്പിച്ച്‌ നിർത്താനായി ഇടക്കാല ഉത്തരവ്Continue Reading

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ ക്രമക്കേടു നടന്നെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്‌ (എസ്‌എഫ്‌ഐഒ) അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രതിസ്ഥാനത്തുള്ള, മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ ഉള്‍പ്പെടെയുള്ളവര്‍ക്കു സമന്‍സ് അയയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ക്കാണ് സ്റ്റേ. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതെന്ന, സിഎംആര്‍എലിന്റെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ടിആര്‍ രവിയുടെ നടപടി. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍Continue Reading

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ട ഹർജിയില്‍ ഇടപെടാതെ ഹൈക്കോടതി. സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നല്‍കണമെന്ന ഹർജിയില്‍ ഇടപെടാൻ കോടതി തയ്യാറായില്ല. പ്രശ്നപരിഹാരത്തിന് കമ്മിറ്റി രൂപീകരിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും എന്ന് സർക്കാർ കോടതിയില്‍ പറഞ്ഞു. പൊതുതാല്‍പര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി.ആശാ സമരം അനിശ്ചിതമായി തുടരുകയാണെന്നും സമരം അവസാനിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഇടപെടല്‍ നടത്തുന്നില്ലെന്നുമായിരുന്നു ഹർജി. തുടർന്ന് സർക്കാരിന്റെ അഭിപ്രായംContinue Reading

ഹരിപ്പാട് : പള്ളിപ്പാട് തെക്കേക്കര കിഴക്ക് എൻ എസ്‌ എസ്‌ കരയോഗത്തിൽ ലഹരിവിരുദ്ധ ദിനാചരണംനടന്നു. കരയോഗം പ്രസിഡണ്ട്‌ മോഹൻ ആറ്റുപുറം അധ്യക്ഷത വഹിച്ചു. ഹരിപ്പാട് എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽകുമാർ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ എസ്‌ അക്‌ബർ എന്നിവർ ക്ലാസ്സ്‌ എടുത്തു. യൂണിയൻ കമ്മിറ്റി അംഗം കീച്ചേരിൽ ശ്രീകുമാർ, കരയോഗം സെക്രട്ടറി എസ്‌ ജയകുമാർ, ജോ. സെക്രട്ടറി രവീന്ദ്രൻ നായർ, ഖജാൻജി അശോക് കുമാർ, കമ്മിറ്റി അംഗം മണിയൻ നായർ, വനിതാ സമാജംContinue Reading

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികള്‍ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഇന്നു പരിഗണിക്കും.13-മത്തെ കേസായാണു ഹർജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിയമത്തിന്‍റെ ഭരണഘടനാസാധുത ചോദ്യം ചെയ്തു കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, സമസ്ത ഉള്‍പ്പെടെ നല്‍കിയ പത്തോളം ഹർജികളാണ് കോടതിക്കു മുന്നിലുള്ളത്. ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ തുടങ്ങിയവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നിയമത്തിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു നിരവധി ഹർജികള്‍Continue Reading

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച 20242024 വർഷത്തെ ബി.എസ്.സി. നേഴ്‌സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ ഏപ്രിൽ 19 വൈകിട്ട് 5 ന് മുൻപ് ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. പുതിയ ക്ലെയിമുകൾ നൽകുവാൻ സാധിക്കുകയില്ല. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിംContinue Reading

കൈറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയില്‍ കീം (KEAM) വിഭാഗത്തില്‍ രജിസ്റ്റർ ചെയ്തവർക്ക് ഏപ്രില്‍ 16 മുതല്‍ 19 വരെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോഡല്‍ പരീക്ഷ എഴുതാം. കുട്ടികള്‍ക്ക് ഈ ദിവസങ്ങളില്‍ സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് ടെസ്റ്റ്. entrance.kite.kerala.gov.in എന്ന സൈറ്റില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മോക് ടെസ്റ്റില്‍ പങ്കാളികളാവാം. കീം പരീക്ഷയുടെ അതേ മാതൃകയില്‍ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഫിസിക്സ് 45, കെമിസ്ട്രി 30,Continue Reading