എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട്; ഡിജിപി ഇന്ന് സര്‍ക്കാരിന് നല്‍കും

എഡിജിപി എം.ആർ അജിത്കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് നല്‍കും. രാവിലെ ഡിജിപി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം. എഡിജിപിക്കെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോർട്ട് ഇന്നലെ സർക്കാറിന് സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണമെന്നാണ് വിവരം. ഡിജിപിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേർന്നിരുന്നു. ഐജി സ്പർജൻ കുമാർ, ഡിഐജി തോംസണ്‍ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനൻ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. നിരന്തരംContinue Reading

തോമസ് കെ.തോമസ് കാത്തിരിക്കണം ;ശശീന്ദ്രനെ ഉടൻ മാറ്റേണ്ടന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ ഉടൻ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം. തോമസ് കെ.തോമസ് കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. എ.കെ.ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്നാണ് കേന്ദ്ര നിലപാടെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും ഇപ്പോള്‍ ശശീന്ദ്രനെ മാറ്റേണ്ട എന്ന തീരുമാനമാണ് മുഖ്യമന്ത്രി എടുത്തത്. പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ പറ്റാത്ത സ്ഥിതിയിലാണ് സംസ്ഥാന നേതൃത്വം. പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ്Continue Reading

വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രി: വിഡി സതീശൻ

തിരുവനന്തപുരം: വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രി. പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എഡിജിപിയെ കീപോസ്റ്റില്‍ ഇരുത്തി അന്വേഷണത്തെ പ്രഹസനമാക്കുന്നുവെന്നും വി ഡി സതീശൻ വിമർശിച്ചു. ദേവകുമാറിൻ്റെ മകൻ പറഞ്ഞിട്ടല്ലല്ലോ ദേശീയ മാധ്യമത്തിന് അഭിമുഖം കൊടുക്കേണ്ടത്? അങ്ങനെയെങ്കില്‍ പിആർഡി പിരിച്ചുവിടണം. പറയാത്ത കാര്യം പ്രസിദ്ധീകരിച്ച ഹിന്ദുവിനെതിരെ ഏജൻസിക്കെതിരെയും കേസ് കൊടുക്കുമോ എന്നും പ്രതിപക്ഷContinue Reading

സൈബര്‍ അധിക്ഷേപം: കമ്മീഷണര്‍ക്ക് പരാതി നല്‍കി അര്‍ജുന്റെ കുടുംബം

കോഴിക്കോട് ; സാമൂഹിക മാധ്യമങ്ങളിലെ സൈബര്‍ ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്‍കി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സഹിക്കാന്‍ കഴിയാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. വര്‍ഗീയ അധിക്ഷേപം നടക്കുന്നതായും പരാതിയില്‍ പറയുന്നു. അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താസമ്മേളനം നടത്തി കുടുംബത്തിന്റെ വൈകാരികതയെ ലോറി ഉടമ മനാഫ് ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, എല്ലാContinue Reading

അഭിമന്യു കൊലപാതകം; പ്രാരംഭവാദം ഇന്ന് ആരംഭിക്കും

മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രാരംഭവാദം ഇന്ന് ആരംഭിക്കും. പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ നാല് കേസുകളാണ് അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ളത്. നാല് കേസുകളും ഒരുമിച്ച്‌ വിചാരണ നടത്താനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം. വിചാരണക്ക് മുന്നോടിയായുള്ള പ്രാരംഭവാദത്തിനാണ് ഇന്ന് തുടക്കമാവുക. 16 പ്രതികളാണ് 4 കേസ്സുകളിലുമായി ഉള്ളത്. 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്. കേസിലെ എല്ലാContinue Reading

വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പി.ആർ ഏജൻസിയെ ഉപയോഗിച്ചുവെന്ന വിവാദങ്ങള്‍ക്കിടെയാണ് യോഗം ചേരുന്നത്. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തെ നേരിടേണ്ട തന്ത്രങ്ങളും ചർച്ചയ്ക്ക് വന്നേക്കും. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അഭിമുഖം നല്‍കിയ ദ ഹിന്ദു ദിനപത്രം പി.ആർ ഏജൻസി പറഞ്ഞ പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയത് എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതില്‍ മുഖ്യമന്ത്രിയുടെContinue Reading

എം.സി റോഡില്‍ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികൻ മരിച്ചു

തിരുവല്ല: എം.സി റോഡില്‍ തിരുവല്ലയില്‍ കുറ്റൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടർ യാത്രികൻ മരിച്ചു. തിരുവൻവണ്ടൂർ പാലയ്ക്കാട്ട് വീട്ടില്‍ ഗോപാലകൃഷ്ണൻ (64) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും തിരുവൻവണ്ടൂരിലേക്ക് വന്ന സ്കൂട്ടറും എതിർ ദിശയില്‍ നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ലയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും പൊലീസും എത്തിയാണ് വാഹനങ്ങള്‍ സ്ഥലത്ത് നിന്നുംContinue Reading

rain

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. ഞായറാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.Continue Reading

ബാങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ വീട്ടമ്മ പിടിയില്‍

പൂന്തുറ: ബാങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ വീട്ടമ്മയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാഞ്ചി വിളാകം സ്വദേശിയായ ബര്‍ക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ബര്‍ക്കത്ത് പൂന്തുറ കുമരിച്ചന്തയിലുള്ള എസ്ബിഐ ബാങ്ക് ശാഖയില്‍ പണം നിക്ഷേപിക്കാൻ എത്തിയത്. ഇവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 500 രൂപയുടെ 25 നോട്ടുകള്‍ നിക്ഷേപിക്കാനായിരുന്നു ശ്രമം. ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ സൗദിയിലുള്ള ഭര്‍ത്താവിന്റെContinue Reading

ലുക്മാൻ അവറാൻ - ബിനു പപ്പു ചിത്രം 'ബോംബെ പോസിറ്റീവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

സൂപ്പർ ഹിറ്റായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഉണ്ണി മുകുന്ദൻ, ആസിഫ് അലി, മംമ്ത മോഹൻദാസ്, സണ്ണി വെയ്ൻ എന്നിവരുടെ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.പരോൾ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ അജിത്ത് പൂജപ്പുര രചന നിർവ്വഹിക്കുന്ന ചിത്രം ജീവൻContinue Reading