തിരുവനന്തപുരം: ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര ടെലിവിഷന്‍ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അവരെ തിരുത്തി സമൂഹത്തോടൊപ്പം ചേര്‍ത്തുകൊണ്ടുപോകാനാണ് ശ്രമം. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നവരെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ സമൂഹവും മാറണം. അവര്‍ വീണ്ടും ലഹരിയിലേക്ക് തിരിയാതിരിക്കാനുള്ള ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ അധ്യയന വര്‍ഷത്തില്‍ ലഹരിവിപത്തിനെതിരെContinue Reading

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡും. നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഔദ്യോഗിക അംഗീകാരം കൊടുത്ത് പുനരധിവസിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട് നഗരത്തില്‍ ഒഴിച്ചുകൂടനാകാത്ത വഴിയോരകച്ചവടക്കാരെ പുനരധിവസിപ്പിക്കുകയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍. കച്ചവടക്കാര്‍ക്ക് ഔദ്യോഗികമുഖം നല്‍കി പുനരധിവാസം നടത്തുക എന്നതാണ് ലക്ഷ്യം. ഒപ്പം നഗരത്തിലെ ഗാതാഗത പ്രശ്‌നങ്ങളെ പരിഹരിച്ച്‌ പൊതുജന സഞ്ചാരം സുഖമമാക്കുക എന്നതും കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നു. നഗരസഭ കണ്ടെത്തിയ 16 വെന്‍ഡിങ് സോണുകള്‍Continue Reading

ആലുവ: പിണറായി സർക്കാർ നാലാം വര്‍ഷികം ആഘോഷിക്കാനിരിക്കെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാര്‍ഷികം ആഘോഷിക്കാനുള്ള ഒരവകാശവും ഇടത് സര്‍ക്കാറിനില്ലെന്ന് സതീശൻ പറഞ്ഞു. സര്‍ക്കാറിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടുന്നതിനു വേണ്ടി ബദല്‍ പ്രചരണ പരിപാടികള്‍ യു.ഡി.എഫ് സംഘടിപ്പിക്കുമെന്ന് വി.ഡി. സതീശൻ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. അടിസ്ഥാന വര്‍ഗങ്ങളെ പൂര്‍ണമായും അവഗണിച്ചു. ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസ രംഗങ്ങള്‍ അനിശ്ചിതത്വത്തിലായി.Continue Reading

തിരുവനന്തപുരം :ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ (ഏപ്രില്‍17) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 167 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (12.234 കി.ഗ്രാം), കഞ്ചാവ് (0.358 കി.ഗ്രാം), കഞ്ചാവ് ബീഡി (113 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏർപ്പെടുന്നതായി സംശയിക്കുന്ന 2275 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 155 കേസുകള്‍Continue Reading

ചെന്നൈ: ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെട്ട പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധർ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ (77) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. 2000ത്തില്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങള്‍ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് അദ്ദേഹം ആദരിക്കപ്പെടുന്നത്. നാഷണല്‍ ആൻജിയോപ്ലാസ്റ്റി രജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത് അദ്ദേഹമാണ്. കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിങ് സ്റ്റെൻഡിങ്, കൊറോണറി സ്റ്റെൻഡിങ് തുടങ്ങിയവയില്‍ വിദഗ്ധനായിരുന്നു ഡോ. മാത്യു സാമുവല്‍ കളരിക്കല്‍. രാജ്യത്ത്Continue Reading

തിരുവനന്തപുരം: ആശാ സമരത്തിനോടുള്ള കേരള സർക്കാരിൻറെ നിലപാട് തികച്ചും ഏകാധിപത്യപരമാണെന്ന് വി.എം. സുധീരൻ. അനിശ്ചിതകാല രാപകല്‍ സമരത്തിന്റെ 68 -ാം ദിവസം ആശാ സമരവേദി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ആശാ വർക്കർമാർ ന്യായമായ ആവശ്യമാണ് ഉന്നയിക്കുന്നത്. സമരത്തിനെതിരെ സംസാരിക്കുന്നവർക്കുള്‍പ്പെടെ ഇതറിയാം.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അവരുടെ ബജറ്റില്‍ ആശമാർക്ക് ഇൻസെൻറീവ് നല്‍കാൻ സ്വയം തുക വകയിരുത്തിയത് സർക്കാർ കാണണം. പക്ഷെ, ഒരു ജനാധിപത്യ ഗവണ്‍മെൻറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നിഷേധContinue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനല്‍മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശനി, ഞായർ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴസാധ്യതാപ്രവചനം അനുസരിച്ച്‌ ഒരുContinue Reading

എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച് നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ഹിമുക്രി ഏപ്രിൽ 25ന് റിലീസ് ചെയ്യുന്നു. റിട്ടേർഡ് കെ എസ് ഇ ബി ഉദ്യോഗസ്ഥനായ ബാലൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനും എം ബി എ ബിരുദധാരിയുമായ മനോജിന്റെ സ്വകാര്യ ജീവിതത്തിലേക്ക് അവന്റെ കൂട്ടുകാരും മൂന്നു പെൺകുട്ടികളും കടന്നുവരുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളും പ്രതികരണങ്ങളുമാണ് ഈContinue Reading

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം രാജഗോപാലൻ എംContinue Reading

മുംബയ്: കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബയ് പൊലീസ്. മഹാരാഷ്‌ട്ര പിസിസി പ്രസിഡന്റ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഡി ഓഫീസ് മാർച്ചില്‍ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. പിസിസി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്ബോഴായിരുന്നു പൊലീസ് നടപടി. എല്ലാവരെയും ദാദർ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം വിട്ടയച്ചു. ചെന്നിത്തല തിലക് ഭവനിലേക്ക് തിരികെയെത്തി. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നടപടിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരുന്നുണ്ട്.Continue Reading