rain

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ കനക്കുക. ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ബുധനാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ വ്യാഴാഴ്ചയുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ 24 മണിക്കൂറില്‍ 11 സെന്‍റിമീറ്റര്‍ മുതല്‍ 20 സെന്‍റിമീറ്റര്‍ വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന്Continue Reading

മുഖ്യമന്ത്രിയുടെ ഫാസിസ്റ്റ് ചിന്താഗതി പുറത്തായി: കൊടിക്കുന്നില്‍

ശാസ്താംകോട്ട: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫാസിസ്റ്റ് ചിന്താഗതിയും സിപിഎമ്മിന് ആർഎസ്‌എസുമായും പോലീസുമായുള്ള അവിശുദ്ധ ബന്ധങ്ങളും പുറത്തായെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി. പിണറായി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്- മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളുടെ ജില്ലാതല ഉദ്ഘാടനം ശാസ്താംകോട്ട പള്ളിശേരിക്കല്‍ പള്ളിമുക്കില്‍ നിർവഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തൃശൂരില്‍ വിജയിപ്പിക്കാൻ എഡിജിപിയെ ഉപയോഗിച്ച്‌ തൃശൂർ പൂരം കലക്കി.Continue Reading

ആനത്തലവട്ടം ആനന്ദൻറെ ഒന്നാം ചരമവാർഷിക അനുസ്മരണം

ആനത്തലവട്ടം ആനന്ദൻ്റെ ഒന്നാം ചരമവാർഷികത്തിൽ KSEBWA Citu അനുസ്മരണം നടത്തി യൂണിറ്റ് സെക്രട്ടറി റെജി J അദ്ധ്യക്ഷത വഹിച്ചു പ്രസിഡൻ്റ് ഹീരചന്ദ്രൻ CL പതാക ഉയർത്തി KSEBWA citu അടൂർ ഡിവിഷൻ പ്രസിഡൻ്റ് സുധീർ PH ഉത്ഘാടനം ചെയ്തു സെബി ജോസ് സുമയ്യ K പ്രമോദ് കുമാർ ബിനു മാവര തുടങ്ങിയവർ സംസാരിച്ചുContinue Reading

അൻവറിന്‍റെ പാര്‍ട്ടി ഡെമോക്രാറ്റിക്ക് മൂവ്മെന്‍റ് ഓഫ്കേരള

മലപ്പുറം: പി.വി. അൻവർ എംഎല്‍എയുടെ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക്ക് മൂവ്മെന്‍റ് ഓഫ്കേരള. ഇത് സംബന്ധിച്ച ബോർഡുകള്‍ ഇന്ന് അൻവറിന്‍റെ നയ വിശദീകരണ യോഗം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചു. ചരിത്ര നവോത്ഥാന നായകർക്കൊപ്പം ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്‍റേയും ലോറി ഉടമ മനാഫിന്‍റെയും ചിത്രങ്ങളും യോഗസ്ഥലത്ത് സ്ഥാപിച്ച ബോർഡിലുണ്ട്. പുതിയ പാർട്ടി ജനങ്ങളുടേതാണെന്ന് അൻവർ പറഞ്ഞു. ജനങ്ങളാണ് തന്നെ സംബന്ധിച്ച്‌ പ്രബലർ. ജനങ്ങളുടെ മുന്നേറ്റമാകും പുതിയ പാർട്ടിയെന്നും അൻവർ വ്യക്തമാക്കി. ഇന്ന്Continue Reading

ഹരിയാനയിലേയും ജമ്മു കശ്മീരിലേയും എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത് ബിജെപിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയതിന്റെ സൂചനകളെന്ന് രമേശ് ചെന്നിത്തല.

ഹരിയാനയിലേയും ജമ്മു കശ്മീരിലേയും എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത് ബിജെപിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയതിന്റെ സൂചനകളെന്ന് രമേശ് ചെന്നിത്തല. ഇത് ബിജെപിയുടെ തകര്‍ച്ചയുടെ രണ്ടാം ഘട്ടത്തിന്റെ തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉടനെ വരാനിരിക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലും ബിജെപി സഖ്യം തകര്‍ന്നടിയും. ദേശീയ തലത്തില്‍ തന്നെ ബിജെപിക്ക് ഇനി തിരിച്ചടിയുണ്ടാകും. രാഹുല്‍ഗാന്ധിയുടെ ജനപ്രീതി കൂടിവരുന്നത് മോദി സര്‍ക്കാരിനെ ജനം തള്ളികളയുന്നതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.Continue Reading

കേസുണ്ടെന്നുകരുതി വിദേശ യാത്ര തടയാനാവില്ല ; ഡല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുണ്ടെന്ന കാരണത്താല്‍ വിദേശത്ത് തൊഴിലവസരം തേടുന്നതില്‍ നിന്ന് പൗരനെ തടയാനാവില്ലെന്ന് സുപ്രധാന വിധിയില്‍ ഡല്‍ഹി ഹൈകോടതി വ്യക്തമാക്കി. കുറ്റവാളിയെന്ന് കോടതി വിധിക്കാതെ വിദേശ യാത്രക്കുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നല്‍കാതിരിക്കാനാവില്ലെന്നും ജസ്റ്റിസ് സഞ്ജീവ് നരുലയുടെ സിംഗിള്‍ ബെഞ്ച് വിധിച്ചു. എഫ്.ഐ.ആർ ഉണ്ടെന്ന കാരണം പറഞ്ഞ് വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയാനാവില്ലെന്നും ഹൈകോടതി ഓർമിപ്പിച്ചു. ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥരുടെ പരാതിയില്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതി ചേർക്കപ്പെട്ട കരോള്‍Continue Reading

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈൻ ബുക്കിങ് മാത്രം അനുവദിക്കാൻ തീരുമാനം. ഒരു ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം ഒരുക്കും. ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയില്‍ ആയിരുന്നു യോഗം. വെർച്ച്‌വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെര‍ഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തർക്ക്Continue Reading

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവര്‍ഷത്തില്‍ നിന്ന് തുലാവര്‍ഷത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയെന്നും അറിയിച്ചു. വരും ദിവസങ്ങളില്‍ തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപെടാനുള്ള സാധ്യത കൂടിയുണ്ട്. നിലവിലെ സൂചന പ്രകാരം ഒക്ടോബര്‍ പകുതിക്ക് ശേഷം കാലവര്‍ഷം പൂര്‍ണമായി പിന്മാറി തുലാവര്‍ഷക്കാറ്റ് ആരംഭിക്കന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇന്ന്Continue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നല്‍കിയിട്ടുള്ളത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനും ബംഗ്ലാദേശ്, പശ്ചിമContinue Reading

ഹരിയാന ഇന്ന്‌ പോളിങ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: കർഷക രോഷം അലയടിക്കുന്ന ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും. 90 മണ്ഡലങ്ങളില്‍ പകല്‍ ഏഴുമുതല്‍ ആറുവരെയാണ്‌ പോളിങ്‌. 1,031 സ്ഥാനാർഥികളാണ്‌ രംഗത്തുള്ളത്‌. ഫലം ചൊവ്വാഴ്‌ച വരും. ഭരണവിരുദ്ധ വികാരത്തില്‍ ഉലയുന്ന ബിജെപിയുടെ നില പരുങ്ങലിലാണ്. ബിജെപിക്ക്‌ വോട്ട്‌ ചെയ്യരുതെന്നാവശ്യപ്പെട്ട്‌ കർഷക സംഘടനകള്‍ ശക്തമായ പ്രചാരണം നടത്തി. അഗ്നിപഥിനെതിരായ രോഷം, ഗുസ്‌തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ പ്രതിഫലിക്കും. ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട്‌ ജുലാനില്‍ കോണ്‍ഗ്രസ്‌ സ്ഥാനാർഥിയാണ്‌. ഭൂപീന്ദർContinue Reading