നിക്ഷ്പക്ഷത പാലിച്ചില്ലെങ്കില്‍ സ്പീക്കര്‍ക്കെതിരെയും മുദ്രാവാക്യം ഉയരും- വി.ഡി. സതീശൻ

തിരുവനന്തപുരം: സ്പീക്കര്‍ നിക്ഷ്പക്ഷത പാലിച്ചില്ലെങ്കില്‍ സ്പീക്കര്‍ക്കെതിരെയും മുദ്രാവാക്യം ഉയരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷാംഗങ്ങള്‍ക്കെതിരായ പ്രമേയത്തെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ പാര്‍ലമെന്ററി കാര്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭാ സമ്മേളനം അവസാനിപ്പിക്കാനുള്ള നടപടിയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ബാനറും പ്ലക്കാര്‍ഡും പിടിച്ചുവെന്നതാണ് പരാതി. 2024 ഒക്ടോബര്‍ ഏഴിനല്ല നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തുന്നത്. നടുത്തളത്തില്‍ പ്രതിപക്ഷം ഇറങ്ങിയാല്‍ സാധാരണയായി സ്പീക്കര്‍ സഭാ നടപടികള്‍Continue Reading

മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും നേരിട്ട് വിളിപ്പിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും നേരിട്ട് വിളിപ്പിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നേരിട്ടെത്തി പ്രസ്താവന വിശദീകരിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. വൈകീട്ട് നാല് മണിക്ക് രാജ്ഭവനില്‍ എത്തിച്ചേരാനാണ് നിര്‍ദേശം. സ്വര്‍ണക്കടത്ത്, ഹവാല കേസുകള്‍, ഫോണ്‍ ചോര്‍ത്തല്‍ എന്നിവ വിശദീകരിക്കണമെന്നും ഇതില്‍ ഉള്‍പ്പെട്ട ദേശവിരുദ്ധ ശക്തികള്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേരില്‍ ദേശീയ മാധ്യമമായ ദ ഹിന്ദുവിന് നല്‍കിയ വിവാദ പരാമര്‍ശത്തിലാണ് ഗവര്‍ണറുടെContinue Reading

ജമ്മു കശ്മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഇന്നു നടക്കും.

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഇന്നു നടക്കും. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. രാവിലെ 10 മണിയോടെ സംസ്ഥാനം ആര്‍ക്കൊപ്പമെന്നതിന്റെ ഏകദേശ ചിത്രം വ്യക്തമാകും. 90 അംഗ നിയമസഭകളിലേക്കാണ് ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെടുപ്പ് നടന്നത്. ഹരിയാനയില്‍ 90 സീറ്റിലേക്ക് 1031 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ഇതില്‍ 101 സ്ത്രീകളും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി (ലാധ്വ മണ്ഡലം), മന്ത്രി അനില്‍ വിജ് (Continue Reading

rain

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇത് പ്രകാരം വിവിധ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. നാളെ ഇടുക്കിയിലും പത്താം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.Continue Reading

ഭീരുവിനുള്ള അവാര്‍ഡ് വി ഡി സതീശന്; മന്ത്രി മുഹമ്മദ് റിയാസ്

ഭീരുവിനുള്ള അവാർഡ് വി ഡി സതീശന്; മന്ത്രി മുഹമ്മദ് റിയാസ്പ്രതിപക്ഷ നേതാവി വി ഡി സതീശൻ ഭീരുവാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയെക്കുറിച്ച്‌ നിയമസഭയില്‍ അടിയന്തര പ്രമേയത്തില്‍ ചർച്ച നടത്താൻ തീരുമാനിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് ഓടി ഒളിച്ചുവെന്ന് റിയാസ് കുറ്റപ്പെടുത്തി. ചർച്ച നടന്നാല്‍ പ്രതിപക്ഷ നേതാവിനെ ആംബുലൻസില്‍ കൊണ്ട് പോകേണ്ടി വരുമായിരുന്നുവെന്നും റിയാസ് പറഞ്ഞു. കേരളത്തിലെ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാർഡ് നല്‍കാൻ തീരുമാനിച്ചാല്‍ അതിന് ഏറ്റവുംContinue Reading

സംസ്ഥാനത്തെ ഒരുലക്ഷത്തിലേറേപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കി

ആലപ്പുഴ : ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേട് കാരണം സംസ്ഥാനത്തെ ഒരുലക്ഷത്തിലേറേപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കി. റേഷന്‍കടകളിലെ ഇ-പോസ് യന്ത്രത്തില്‍ വിരലടയാളം നല്‍കിയവര്‍ മസ്റ്ററിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നു കരുതിയാണ് മടങ്ങിയത്. എന്നാല്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയില്‍ മസ്റ്ററിംഗ് അസാധുവാകുകയായിരുന്നു. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിംഗ് കൃത്യമായി നടക്കില്ല. വ്യത്യാസം മുപ്പതു ശതമാനംവരെയാകാം. അതില്‍ കൂടിയാല്‍ മസറ്ററിംഗ് അസാധുവാകും. ഇക്കാര്യം പല ഉപഭോക്താക്കള്‍ക്കും അറിയില്ലContinue Reading

ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് പരാതി, തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

കൈക്കൂലി വാങ്ങി എന്ന പരാതിയിൽ തിരുവനന്തപുരം നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുൻപ് പ്രധാന ഓഫീസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന ഷിബു കെ എം നെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സംബശിവ റാവു സസ്‌പെൻഡ് ചെയ്തു.  നഗരസഭയുടെ കുറവൻകോണം വാർഡിൽ ഡോ. ആരിഫ സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് തടസവാദങ്ങൾ ഉന്നയിക്കുകയും ഇതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുകയുംContinue Reading

48-ാം മത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് അശോകൻ ചരുവിലിന്റെ ‘ കാട്ടൂർകടവ് ’ന്

 അശോകൻ ചരുവിലിന്റെ കാട്ടൂർകടവ് എന്ന നോവലിന് 2024ലെ വയലാർ രാമവർമ്മ  മെമ്മോറിയൽ സാഹിത്യ അവാർഡ്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ കൂടിയ പുരസ്കാര നിർണയ കമ്മിറ്റിയുടെ യോഗത്തിൽ  ബന്യാമിൻ, പ്രൊഫ. കെ.എസ്. രവികുമാർ, ഗ്രേസി ടീച്ചർ എന്നിവരടങ്ങിയContinue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ കനക്കുക. ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ബുധനാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ വ്യാഴാഴ്ചയുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ 24 മണിക്കൂറില്‍ 11 സെന്‍റിമീറ്റര്‍ മുതല്‍ 20 സെന്‍റിമീറ്റര്‍ വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന്Continue Reading

മുഖ്യമന്ത്രിയുടെ ഫാസിസ്റ്റ് ചിന്താഗതി പുറത്തായി: കൊടിക്കുന്നില്‍

ശാസ്താംകോട്ട: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫാസിസ്റ്റ് ചിന്താഗതിയും സിപിഎമ്മിന് ആർഎസ്‌എസുമായും പോലീസുമായുള്ള അവിശുദ്ധ ബന്ധങ്ങളും പുറത്തായെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി. പിണറായി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്- മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളുടെ ജില്ലാതല ഉദ്ഘാടനം ശാസ്താംകോട്ട പള്ളിശേരിക്കല്‍ പള്ളിമുക്കില്‍ നിർവഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തൃശൂരില്‍ വിജയിപ്പിക്കാൻ എഡിജിപിയെ ഉപയോഗിച്ച്‌ തൃശൂർ പൂരം കലക്കി.Continue Reading