rain

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ആഴ്ച്ചയിലും അതിശക്തമായ മഴ സാധ്യത പ്രവചിച്ച്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഓക്ടോബർ 17ന് കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ്. ഇന്ന് സംസ്ഥാനത്തെ 6 ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. കൂടാത അടുത്ത മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്Continue Reading

നാലുവർഷ ബിരുദ കോഴ്‌സിനെപ്പറ്റി ആശങ്ക വേണ്ട: മന്ത്രി ഡോ. ബിന്ദു

നാലുവർഷ ബിരുദ കോഴ്‌സിനെപ്പറ്റി ഒരാശങ്കയും ആർക്കും വേണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയിൽ വ്യക്തമാക്കി. പൊതുസമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയർത്തുന്നത് ആശാസ്യമല്ലെന്നും പ്രൊഫ. ആബിദ് ഹുസൈന്റെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിൽ മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ-അന്തർദേശീയ ഗുണനിലവാര പരിശോധനകളിലെല്ലാം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സർവ്വകലാശാലകളുടെയും കലാലയങ്ങളുടെയും നേട്ടങ്ങളെ വർദ്ധിപ്പിക്കുന്നതാവും നാലുവർഷ ബിരുദ പദ്ധതി. എല്ലാ സർവ്വകലാശാലകളിലും കലാലയങ്ങളിലും Skill Development & Career Counselling Centres എന്ന സവിശേഷ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്Continue Reading

Copy of Copy of Copy of adithya news (10)

കേരളത്തിൽ സർവകലാശാലകളെയും കോളേജുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്‌വെയർ സംവിധാനം മുഴുവൻ സർവകലാശാകളിലും നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം ഐ എം ജിയിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും അസാപ് കേരളയും സംയുക്തമായി നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ സർവകലാശാലകളിലെല്ലാം കംപ്യൂട്ടർ സേവനങ്ങളുണ്ടെങ്കിലും ഇവയെല്ലാം പരസ്പ്പര ബന്ധമില്ലാതെയാണ് നടക്കുന്നത്. ഇതെല്ലാം    കെ-റീപ് വഴിContinue Reading

ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം ആയുധമാക്കി ഗവര്‍ണര്‍ വീണ്ടും രംഗത്ത്

തിരുവനന്തപുരം: ഗവർണർ -സർക്കാർ പോര് വീണ്ടും രൂക്ഷമാകുന്നു. രാജ്യവിരുദ്ധ പ്രവർത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കിയാണ് ഗവർണർ രംഗത്ത് വന്നിട്ടുള്ളത്. താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് ഹിന്ദു പത്രം തന്നെ പറഞ്ഞിട്ടും ഗവർണർ ഈ വിഷയം ഉയർത്തുന്നതിനുള്ള നീരസം പ്രകടിപ്പിച്ച മുഖ്യമന്ത്രി ഇന്നലെ രാജ് ഭവന് കത്തയക്കുകയും ചെയ്തു. ഗവർണർ-സർക്കാർ പോരിൻ്റെ ചരിത്രമെടുത്താല്‍ അതിന് കാലങ്ങളുടെ പഴക്കമുണ്ട്. സാധാരണഗതിയില്‍ അഞ്ച് വർഷമാണ് ഗവർണറുടെ കാലാവധി. എന്നാല്‍Continue Reading

വിദ്യാഭ്യാസ ആനുകൂല്യത്തിന് 31 വരെ അപേക്ഷിക്കാം

ഹൈസ്‌ക്കൂള്‍ തലം വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2024-25 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഒക്ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2251103. The post വിദ്യാഭ്യാസ ആനുകൂല്യത്തിന് 31 വരെ അപേക്ഷിക്കാംContinue Reading

കാറിലെ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ല: മന്ത്രി ഗണേഷ്

കാറില്‍ ചൈല്‍ഡ് സീറ്റ് വേണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. കുട്ടികള്‍ക്കുള്ള പ്രത്യേക സീറ്റ് സംവിധാനം കേരളത്തില്‍ ലഭ്യമല്ലെന്നും 14 വയസ്സുവരെയുള്ള കുട്ടികളെ കാറിന്റെ പിന്‍സീറ്റില്‍ ഇരിത്തണമെന്നും ഗതാഗത മന്ത്രി നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക സീറ്റ് നിര്‍ബന്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ് വന്നതിനു പിന്നാലെയാണ് ഗതാഗത മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്നും നടപ്പാക്കണോ എന്നതില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും ഗതാഗതContinue Reading

Copy of Copy of Copy of adithya news (6)

കേരളസ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് വീണ്ടും സര്‍ക്കാര്‍ ഉത്തരവ്. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഒക്‌ടോബര്‍ ഏഴിലെ (14406/2024 ഡിജിഇ) ഉത്തരവ് പ്രകാരം പൊതു മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃതം അറബിക് ഉള്‍പ്പെടെ മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലുമേ പങ്കെടുക്കാന്‍ പറ്റൂ. കഴിഞ്ഞവര്‍ഷവും ഇങ്ങനെ ഉത്തരവിറക്കി. എന്നാല്‍ സംസ്‌കൃതാധ്യാപക ഫെഡറേഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പൊതുമത്സരങ്ങള്‍ക്ക് പുറമേ ഭാഷാ മത്സരങ്ങളിലും കുട്ടികളുടെ കഴിവിന് അനുസരിച്ച്‌Continue Reading

കുട്ടികള്‍ക്ക് പിന്‍സീറ്റില്‍ ബെല്‍റ്റ് ഇടുന്നത് നിര്‍ബന്ധം

കാറിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. കാറിന്റെ പിന്‍സീറ്റില്‍ കുട്ടികള്‍ക്ക് ബെല്‍റ്റ് ഉള്‍പ്പെടുന്ന പ്രത്യേക ഇരിപ്പിടവും ഇരുചക്രവാഹനങ്ങളില്‍ നാല് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റും നിര്‍ബന്ധമാക്കും. നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച്‌, ബെല്‍റ്റ് ഉള്‍പ്പെടെയുള്ള പ്രത്യേക ഇരിപ്പിടം (ചൈല്‍ഡ് റിസ്ട്രെയിന്റ് സിസ്റ്റം) സജ്ജമാക്കണം, നാല് മുതല്‍ 14 വയസ്സുവരെയുള്ള, 135 സെ. മീറ്ററില്‍ താഴെContinue Reading

വാളയാറില്‍ 80 കിലോ കഞ്ചാവുമായി 3 യുവാക്കള്‍ പിടിയില്‍

പാലക്കാട് വന്‍ കഞ്ചാവ് വേട്ട. വാളയാറില്‍ 80 കിലോ കഞ്ചാവുമായി 3 യുവാക്കളെ പൊലീസ് പിടികൂടി. വല്ലപ്പുഴ പാറപ്പുറത്ത് മൊയ്നുദ്ദീന്‍(38), വല്ലപ്പുഴ സ്വദേശി സനല്‍(35), പുലാമന്തോള്‍ സ്വദേശി രാജീവ് (28) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും വാളയാര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. കഞ്ചാവ് എത്തിച്ചത് ഭരണമുന്നണിയിലെ ഒരു ഘടകകക്ഷിയുടെ പ്രാദേശിക നേതാവിന് വേണ്ടിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും വാളയാറില്‍ നടന്ന വാഹനContinue Reading

rain

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന്‌ മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇത് പ്രകാരം വിവിധ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെContinue Reading