കേരളത്തില്‍ ബി.ജെ.പി മൂന്ന് സീറ്റ് നേടുമെന്ന് പി.സി. ജോര്‍ജിന്‍റെ പ്രവചനം

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്ബോള്‍ കേരളത്തില്‍ ബി.ജെ.പി മൂന്ന് സീറ്റ് നേടുമെന്ന് പി.സി. ജോർജ്. പ്രസ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളില്‍ ബി.ജെ.പി വിജയം നേടുമെന്നാണ് പി.സി. ജോർജിന്‍റെ പ്രവചനം. നരേന്ദ്ര മോദി തന്നെ അടുത്ത പ്രധാനമന്ത്രിയായി തുടരുമെന്നും 350ന് മുകളില്‍ സീറ്റ് ബി.ജെ.പി നേടുമെന്നും പി.സി. ജോർജ് പറഞ്ഞു.Continue Reading

പാലക്കാട് നഗരമധ്യത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തി

പാലക്കാട് : മണ്ണാർക്കാട് നഗരമധ്യത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തി. മണ്ണാർക്കാട് കോടതിപ്പടിയില്‍ നിന്ന് ചെടിച്ചട്ടിക്കുള്ളില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. 25 സെന്റിമീറ്റർ നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. നാട്ടുകാരാണ് എക്സൈസില്‍ വിവരം അറിയിക്കുന്നത്. സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് ചെടി മാറ്റി. സംഭവത്തില്‍ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ചെടി നട്ടുപിടിപ്പിച്ചതെന്ന് കണ്ടെത്തനായിട്ടില്ല. ഇന്ന് രാവിലെയാണ് സമീപമുള്ള കടകളിലെ ആളുകളുടെ ശ്രദ്ധയില്‍ കഞ്ചാവ് ചെടി പെടുന്നത്.Continue Reading

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയ മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

ഇടുക്കി: മൂന്നു വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. വൈഷ്ണവ്-ശാലു ദമ്ബതികളുടെ മകന്‍ ധീരവ് (4) ആണു മരിച്ചത്. വെള്ളിയാമറ്റം കൂവക്കണ്ടത്ത് ഇന്നു രാവിലെ 11 മണിക്കാണ് അപകടം. വല്യമ്മ ജാന്‍സിയുടെ കൂടെ പശുവിനെ കെട്ടാനായി പറമ്ബിലേക്ക് പോയതായിരുന്നു കുട്ടി.Continue Reading

പൊടിക്കാറ്റില്‍ മുങ്ങി മുംബൈ നഗരം

മുംബൈ: മഴക്ക് പിന്നാലെ മുംബൈ നഗരത്തില്‍ കനത്ത പൊടിക്കാറ്റ്. മരങ്ങള്‍ കടപുഴകിവീണതിനെ തുടർന്ന് പലയിടത്തും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. കൂറ്റൻ ഇരുമ്ബ് ബോർഡ് തകർന്നു വീണതിനെ തുടർന്ന് ഏഴു പേർക്ക് പരിക്കേറ്റു. ബോർഡിന്റെ അടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഗഡ്‌കോപാറിലെ പെട്രോള്‍ പമ്ബിന്റെ എതിർവശത്താണ് ബോർഡ് സ്ഥാപിച്ചിരുന്നത്. കനത്ത കാറ്റില്‍ പെട്രോള്‍ പമ്ബിന്റെ മധ്യത്തിലേക്കാണ് ബോർഡ് തകർന്നുവീണത്. രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ബോർഡിന് അടിയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ്Continue Reading

'മകന്‍റെ മരണ കാരണം വ്യക്തമല്ല, പ്രതികള്‍ക്ക് പങ്കുണ്ട്'; ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് അമ്മ ഹൈക്കോടതിയില്‍. മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാക്കുന്നുണ്ടെന്നും സിദ്ധാര്‍ഥന്റെ അമ്മ ഹൈക്കോടതിയില്‍ പറഞ്ഞു. കേസില്‍ തുടരന്വേഷണം വേണമെന്നും പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നും ഹര്‍ജിയിലെ ആവശ്യം.Continue Reading

വോട്ടെടുപ്പ്: കമീഷന്റെ വാര്‍ത്താസമ്മേളനമില്ല

ന്യൂഡല്‍ഹി: മൂന്നുഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടും പോള്‍ ചെയ്ത വോട്ടുകളുടെ സമ്ബൂർണ വിവരം പുറത്തുവിടാത്തതിലും തെരഞ്ഞെടുപ്പ് കമീഷൻ വാര്‍ത്താസമ്മേളനം നടത്താത്തതിലും ആശങ്ക പ്രകടിപ്പിച്ച്‌ പ്രസ് ക്ലബ് ഒഫ് ഇന്ത്യ. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആഘോഷമാണ്. തെരഞ്ഞെടുപ്പ് ദിനത്തില്‍ എന്ത് സംഭവിച്ചുവെന്ന് ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനില്‍നിന്ന് രാജ്യത്തെ പൗരന്മാർക്ക് അറിയാൻ അവകാശമുണ്ടെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ കമീഷന് അയച്ച കത്തില്‍ വ്യക്തമാക്കി. മുമ്ബ് ഇതായിരുന്നില്ല സ്ഥിതി. 2019 വരെContinue Reading

നാലാം ഘട്ടം നാളെ ; 96 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നാളെ നാലാംഘട്ടത്തിലേക്കു കടക്കുന്നു. പത്ത് സംസ്ഥാനങ്ങളിലെ 96 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിന് ക്രമീകരണങ്ങള്‍ പൂർത്തിയായി. ഇന്നലെ വൈകുന്നേരം പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് വോട്ടർമാരെ നേരില്‍ക്കണ്ടും മറ്റും ജനവിധി അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണു സ്ഥാനാർഥികള്‍. തെലുങ്കാനയിലും (17) ആന്ധ്രപ്രദേശിലും (25 ) മുഴുവൻ സീറ്റുകളിലും നാളെയാണ് വോട്ടെടുപ്പ്. ഇതോടൊപ്പം ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പും നടത്തും. ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ പൊതുതെരഞ്ഞെടുപ്പിനു തുടക്കമാകുന്നത് നാലാംഘട്ടത്തിലാണ്. നാല്പതു മണ്ഡലങ്ങളുള്ള ബിഹാറില്‍ അഞ്ച് മണ്ഡലങ്ങളിലാണ്Continue Reading

വീടുകയറി ആക്രമം നടത്തി മുഖംമൂടി സംഘം; കാറും ജനാലകളും അടിച്ചുതകര്‍ത്തു

പത്തനംതിട്ട: മെഴുവേലിയില്‍ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മെഴുവേലിക്കടുത്ത് ആലക്കോടുള്ള പ്രിൻസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ആലക്കോട് സ്വദേശി പ്രിൻസിന്റെ വീട്ടുവളപ്പില്‍ കയറിയാണ് മുഖംമൂടി സംഘം ആക്രമണം നടത്തിയത്. ജനാലകള്‍ അടിച്ചുതകർത്ത സംഘം മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ആക്രമിച്ചു. സിസിടിവി ക്യാമറയും നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആറംഗ സംഘം അക്രമം നടത്തിയെന്നാണ്Continue Reading

ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കും വരെ പോരാടുമെന്ന് സാക്ഷി മാലിക്

ദില്ലി: ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്തിയ കോടതി നടപടി പ്രതികരണവുമായി ഗുസ്തി താരം സാക്ഷി മാലിക്ക്. നടപടി ഞങ്ങളുടെ പോരാട്ടത്തിന്റെ അടുത്ത ചുവടാണ്. ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടും എന്നും സാക്ഷി പറഞ്ഞു. നടപടി മൂലം ഫെഡറേഷനിലെ ലൈംഗിക ചൂഷണം അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഇരകളായവർ അനുഭവിച്ചത് നാളെ വരുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കരുതെന്നും സാക്ഷി മാലിക്ക് പറഞ്ഞു. വനിതാ ഗുസ്തി താരങ്ങളുടെ പരാതിയില്‍ മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ്ഭൂഷണ്‍Continue Reading