വയനാട് ഉപതെരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധി 23-ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കല്പറ്റ: വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി 23-ന് നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കും. ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എം.പിയുമായ രാഹുല്‍ ഗാന്ധിയോടൊപ്പം റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷമാവും വയനാട് കലക്ടറേറ്റില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ പത്രിക സമര്‍പ്പിക്കുകയെന്ന് വയനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ എ.പി. അനില്‍ കുമാര്‍ എം.എല്‍.എ. പറഞ്ഞു. യു.ഡി.എഫിന്റെ നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയാവും. പഞ്ചായത്ത് തലContinue Reading

വഖഫ് ഭേദഗതി വിഷയത്തിൽ കേരള നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണം : ചങ്ങനാശ്ശേരി അതിരൂപതാ പിആർ - ജാഗ്രതാസമിതി

ചങ്ങനാശ്ശേരി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം പുനഃപരിശോധിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി ആവശ്യപ്പെട്ടു.  വഖഫ് നിയമത്തിലെ അപാകതകൾ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമം ശ്ലാഘനീയമാണെന്നും സമിതി വിലയിരുത്തി. നിയമത്തിൻ്റെ പിൻബലത്തിൽ പല സ്ഥലങ്ങളിലും നിരവധി ആളുകളുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന സംഭവങ്ങൾ പൊതുസമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. ജീവിക്കുന്ന മണ്ണിൽ നിലനിൽപ്പിനായി പോരാടുന്ന ചെറായിContinue Reading

പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു

കണ്ണൂർ: പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ഉന്നത ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യം. പി.പി ദിവ്യയുടെ എല്ലാ ഇടപെടലുകളും സംശയാസ്പദമെന്നും ഗൂഢാലോചനയില്‍ അന്വേഷണം നടത്തണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയും പ്രതിപക്ഷ നേതാവുമടക്കം ആരോപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് മാത്രമുള്ള യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത്Continue Reading

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിലെത്തും; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

കൊച്ചി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും. 23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തും. വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ്. പ്രിയങ്കയ്‌ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.Continue Reading

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) കാറ്റഗറി നമ്ബര്‍ 314 മുതല്‍ 368/2024 വരെയുള്ള തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം സപ്തംബര്‍ 30 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. ഒക്‌ടോബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്തികകളും വകുപ്പുകളും ചുവടെ. ജനറല്‍ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍-ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (മെഡിക്കല്‍ വിദ്യാഭ്യാസം), ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ് (പൊതുമരാമത്ത്), സെക്യൂരിറ്റി ഓഫീസര്‍- (കേരളത്തിലെ സര്‍വ്വകലാശാലകള്‍),Continue Reading

പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; വിഡി സതീശന്‍

കണ്ണൂർ: പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനരോക്ഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ലെന്ന് സതീശൻ ഫേസ്ബുക്കില്‍ കുറിച്ചു. ക്ഷണിക്കപ്പെടാതെ എത്തി, പിന്നെ വാക്കുകള്‍ കൊണ്ട് ഒരു മനുഷ്യ ജീവൻ അവസാനിപ്പിച്ചു. എല്ലാം കഴിഞ്ഞ്, രാജി കൊണ്ട് പരിഹാരമാകുമോ? ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയുടേയും അച്ഛൻ നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോ? പൊലിഞ്ഞ ജീവൻ തിരിച്ച്‌ കൊടുക്കാൻ ആകുമോ? എന്നും സതീശൻ ചോദിച്ചുContinue Reading

ഗവര്‍ണര്‍ പദവികളില്‍ അഴിച്ചുപണിക്കൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഗവർണർ പദവിയില്‍ കേന്ദ്ര സർക്കാർ അഴിച്ചുപണിക്കൊരുങ്ങുന്നു. കേരളം, ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയും അന്തമാൻ നികോബാർ ദ്വീപുകള്‍, ദാദർ നാഗർ ഹവേലി, ദാമൻ ദിയു എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരെയും മാറ്റിയേക്കും. ഗവർണർമാരും ലഫ്റ്റനൻറ് ഗവർണർമാരും (എല്‍.ജി) പദവിയില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പിന്നിട്ട സാഹചര്യത്തിലാണ് പുനഃസംഘടനക്കൊരുങ്ങുന്നത്. കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റി മറ്റൊരു സംസ്ഥാനത്ത് ഗവര്‍ണര്‍ സ്ഥാനമോContinue Reading

ഡോ വന്ദന ദാസ് കേസ് : സാക്ഷി വിസ്താരം മാറ്റിവെച്ചു

കൊട്ടാരക്കര ഗവ. ആശുപത്രിയിൽ വെച്ച് കൊലചെയ്യപ്പെട്ട ഡോക്ടർ വന്ദനാ ദാസ് വധ കേസിലെ സാക്ഷി വിസ്താരം കോടതി മാറ്റി വെച്ചു. കേസിലെ ഒന്നാം സാക്ഷിയായ വന്ദനയുടെ സഹപ്രവർത്തകൻ ഡോ മുഹമ്മദ് ഷിബിൻ്റെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. എന്നാൽ കേസിലെ പ്രതിയുടെ മാനസിക നില പരിശോധിക്കവാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നല്‌കിയ സാഹചര്യത്തിലാണ് വിചാരണ കോടതി സാക്ഷി വിസ്താരം നിർത്തിവെച്ചത്. കേസിലെ പ്രതിയുടെ മാനസിക നില മുമ്പ്Continue Reading

യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ

ന്യൂഡല്‍ഹി: നെറ്റ് പരീക്ഷ ഫലം നാളെ. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും. ജൂണിലെ പരീക്ഷകള്‍ പേപ്പർ ചോർച്ച ആരോപണം വന്നതോടെ ആഗസ്റ്റില്‍ പുനഃക്രമീകരിച്ചു. അന്തിമ ഉത്തരസൂചിക ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ഫലങ്ങള്‍ പരിശോധിക്കാൻ, ആപ്ലിക്കേഷൻ നമ്ബർ, സെക്യൂരിറ്റി പിൻ, ജനനത്തീയതി എന്നിവ ആവശ്യമാണ്. ഒമ്ബത് ലക്ഷത്തിലധികം പേരാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.Continue Reading

ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തി; പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യു‍ഡിഎഫ് സ്ഥാനാർഥിയാക്കിയതിനു പിന്നാലെ പാർട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച്‌ അതൃപ്തി വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടി. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പുറത്താക്കിയായതായി വാർത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.Continue Reading