നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്. എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ പി പി ദിവ്യക്കെതിരെ പോലീസ് ഒരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതീകാത്മകമായി ലുക്ക്‌ഔട്ട് നോട്ടീസിന്‍റെ പോസ്റ്റര്‍ ഇറക്കിയത്. കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് പിപി ദിവ്യ വാണ്ടഡ് എന്നെഴുതിയ പോസ്റ്ററുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തി. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍Continue Reading

സംസ്ഥാന സ്‌കൂള്‍ കായികമേള നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്ത്

സംസ്ഥാന സ്‌കൂള്‍ കായികമേള എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബര്‍ 4 മുതല്‍ 11 വരെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കലാപരിപാടികള്‍ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. 38 കായിക ഇനങ്ങളില്‍ മത്സരം നടക്കും. എല്ലാ ഇനങ്ങളും ഒരു ജില്ലയില്‍ തന്നെ നടക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ ട്രോഫി നല്‍കുമെന്നും മന്ത്രി പറഞ്ഞു.Continue Reading

ആലപ്പുഴ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്

ആലപ്പുഴ: കെഎസ്‌യു പ്രവർത്തകരെ എസ്‌എഫ്‌ഐക്കാർ മർദിച്ചെന്ന് ആരോപിച്ച്‌ ആലപ്പുഴ ജില്ലയില്‍ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. അമ്ബലപ്പുഴ ഗവ.കോളജിലെ കെഎസ്‌യു വിജയാഘോഷത്തെ തുടർന്നുണ്ടായ സംഘർഷത്തില്‍ നാലു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ് ചികിത്സയിലായിരുന്നവരെ ആശുപത്രിയില്‍ വച്ച്‌ എസ്‌എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചുവെന്ന് കെഎസ്‌യു ആരോപിച്ചു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഒഴികെ മുഴുവൻ സീറ്റിലും കെഎസ്‍യു വിജയിച്ചിരുന്നു. ഇതിന്‍റെ വിജയാഘോഷമാണ് സംഘർഷത്തില്‍ കലാശിച്ചത്.Continue Reading

ഉപതെരഞ്ഞെടുപ്പ്: പ്രചാരണം സജീവമാക്കി മുന്നണികള്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലങ്ങളില്‍ സജീവ പ്രചരണ പരിപാടികളുമായി മുന്നണികള്‍. പാലക്കാട് മൂന്ന് മുന്നണികളുടെയും പ്രചരണ പരിപാടികള്‍ തുടരുകയാണ്. എല്‍ഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ പിരായിരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രചാരണം നടത്തും. യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി വൈകീട്ട് രണ്ട് കണ്‍വൻഷനുകളാണ് നടക്കുന്നത്. ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറും മണ്ഡലത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദർശിക്കും. അതേസമയം പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതില്‍ പി.വി അൻവറിൻ്റെ തീരുമാനം നാളെ ഉണ്ടാകും. പി.വി അൻവറിൻ്റെContinue Reading

ആലപ്പുഴ ജില്ലക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു

ആലപ്പുഴ : മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച്‌ (26 ന്) ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു . പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ല.Continue Reading

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും

വയനാട്: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാത്രിയോടെ എത്തുന്ന പ്രിയങ്ക നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവർക്ക് പുറമെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും പ്രിയങ്കക്കൊപ്പമുണ്ടാകും. നാളെ രാവിലെ 11 മണിക്ക് കല്‍പ്പറ്റയില്‍ റോഡ് ഷോ നടക്കും. തുടർന്നാണ് പത്രിക സമർപ്പിക്കുക. ഇവര്‍ പങ്കെടുക്കുന്ന റോഡ് ഷോ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് ബുധനാഴ്ചContinue Reading

മനുഷ്യ ബോംബ് ഭീഷണി; വിമാനം അര മണിക്കൂറിലേറെ വൈകി

കൊച്ചി: മനുഷ്യ ബോംബാണെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നെടുമ്ബാശേരിയില്‍ നിന്നുള്ള വിമാനം വൈകി. വൈകുന്നേരം 3.50 ന് മുംബൈക്ക് പുറപ്പെടേണ്ട വിസ്താര വിമാനം അര മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണ് ഭീഷണി മുഴക്കിയത്. തുടർന്ന് സിഐഎസ്‌എഫുകാർ ഇയാളെ ബലം പ്രയോഗിച്ച്‌ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടർന്ന് വിമാനം 4.20 നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. ഭീഷണി മുഴക്കിയ ആളെ നെടുമ്ബാശേരി പോലീസിന്Continue Reading

പത്തനാപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം.

കൊല്ലം: പത്തനാപുരം താലൂക്കില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസുകാരനാണ് അസുഖം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.Continue Reading

ഡല്‍ഹി സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം സ്‌ഫോടനം

ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം ഉച്ചത്തില്‍ സ്ഫോടനം. സ്കൂളിന്റെ മതിലിനോട് ചേർന്ന് ഞായറാഴ്ച രാവിലെ 7.50നാണ് സ്ഫോടനമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. സ്ഫോടനത്തിനു പിന്നാലെ വലിയ പുക ഉയര്‍ന്നതാണ് ആശങ്കയുയര്‍ത്തിയത്. സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസുകള്‍ ചിതറിത്തെറിച്ചു. അതേസമയം, അടുത്തുള്ള കടയില്‍ നിന്നും സിലണ്ടര്‍ പൊട്ടിത്തെറിച്ചതുകൊണ്ടാകാം വലിയ ശബ്ദമുണ്ടായതെന്നാണ് നിഗമനം. ഫോറന്‍സിക് സംഘത്തിനൊപ്പം ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍Continue Reading

തദ്ദേശവാര്‍ഡ് വിഭജനം: കരട് റിപ്പോര്‍ട്ട് നവംബര്‍ 16ന്

തിരുവനന്തപുരം:നവംബർ 16 ന് കരട് വാർഡ് വിഭജന റിപ്പോർട്ട് കമീഷൻ പ്രസിദ്ധീകരിക്കും. തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പകുതിയോളം വാർഡുകളുടെ ഡിജിറ്റല്‍ ഭൂപടം ഇതിനകം തയാറാക്കി കഴിഞ്ഞതായി ഡീലിമിറ്റേഷൻ കമീഷൻ വിളിച്ചു ചേർത്ത യോഗത്തില്‍ കലക്ടർമാർ അറിയിച്ചു. പുനർവിഭജനപ്രക്രിയയ്ക്കായി ഡീലിമിറ്റേഷൻ കമീഷൻ നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കാൻ യോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപന സെക്രട്ടറിമാർ വാർഡ് വിഭജനത്തിന്റെ കരട് നിർദേശങ്ങള്‍ കലക്ടർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 ആണ്. കലക്ടർമാർContinue Reading