കേന്ദ്രം പിന്‍വലിച്ച കാര്‍ഷിക നിയമത്തെ പിന്തുണച്ച്‌ സുരേഷ് ഗോപി

പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമരത്തെ തുടര്‍ന്ന് പിന്‍വലിച്ച കാര്‍ഷിക നിയമത്തെ പിന്തുണച്ച്‌ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കര്‍ഷക സമൂഹത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാന്‍ കേരളത്തിന്റെ നിയമസഭയ്ക്ക് സാധിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകര്‍ കൊയ്‌തെടുത്ത വിളകള്‍ വാരിക്കൂട്ടിയിട്ട നിലയിലാണ്. കാര്‍ഷിക നിയമം പ്രാബല്യത്തില്‍ വന്നിരുന്നെങ്കില്‍ ഈ പ്രശ്‌നമൊന്നും ഉണ്ടാകില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ.ശ്രീധരനാണ് ജയിച്ചതെങ്കില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആ തെറ്റ് തിരുത്താനുള്ള അനിവാര്യമായContinue Reading

അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കഞ്ചാവ് ചെടികള്‍

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഞ്ചാവ് ചെടികള്‍.തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. ടെറസില്‍ ചാക്കുകളില്‍ നട്ടു വളർത്തിയ രണ്ടു കഞ്ചാവു ചെടികളാണ് കണ്ടെത്തിയത്. അപ്രതീക്ഷിതമായി ഇവിടെ എത്തിയ പഞ്ചായത്ത് ജീവനക്കാരാണ് കഞ്ചാവ് ചെടി ശ്രദ്ധയില്‍പ്പെട്ട് പോലീസിനെ അറിയിച്ചത്. പോത്തൻകോട് ഇടത്താട്ട് പതിപ്പള്ളിക്കോണം സോഫിയാ ഹൗസ് എന്ന വീട്ടില്‍ ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് വാടകയ്ക്ക് താമസിക്കുന്നത്. ഈ വീട്ടില്‍ കക്കൂസ് മാലിന്യം നിറഞ്ഞൊഴുകിയതിനെ തുടർന്ന് സമീപവാസി പഞ്ചായത്തില്‍ പരാതിContinue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നു വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.Continue Reading

നീലേശ്വരം വീരര്‍കാവ് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ വെടിക്കെട്ട്പുരയ്‌ക്ക് തീപിടിച്ചു

കാസര്‍കോട്: നീലേശ്വരത്ത് തെരു അഞ്ഞൂറ്റമ്ബലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്‌ക്ക് തീപിടിച്ച്‌ 136 ലേറെ പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തിങ്കളാഴ്ച രാത്രി 12.20ഓടെയാണ് അപകടം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ്, മിംസ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം തേജസ്വനി, താലൂക്ക് ആശുപത്രി, മംഗലാപുരം എന്നിവിടങ്ങളിലാണ് പ്രവേശിച്ചിരിക്കുന്നത്. ചിലരുടെ നില ഗുരുതരമെന്നാണു സൂചന. ക്ഷേത്രഭാരവാഹികള്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വെടിക്കെട്ടിന് അനുമതിContinue Reading

പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് യമഹ. അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്രീ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു മാസങ്ങൾക്കു മുമ്പ് പൂജ നടന്നത്. .സുധീ ഉണ്ണിത്താന്റെ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ബാംഗ്ലൂർ,കായംകുളം,ഹരിപ്പാട് മുതുകുളം, മാവേലിക്കര,Continue Reading

സംവിധായകൻ സച്ചി സ്മാരക സമിതി കവിത പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു

തൃശൂർ: സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സച്ചിയുടെ പേരിലുള്ള സ്മാരക സമിതി നല്‍കുന്ന കവിത പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 25,000 രൂപയും കീർത്തിമുദ്രയും അടങ്ങുന്ന പുരസ്കാരത്തിന് 2021 ജനുവരി ഒന്നിനും 2023 ഡിസംബർ 31നും ഇടയില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കാവ്യകൃതിയുടെ മൂന്ന് കോപ്പി ഡിസംബർ ഒന്നിനകം പ്രഫ. എം. ഹരിദാസ്, ശ്രീപദം, മരുതൂർ ലെയിൻ, വിയ്യൂർ, തൃശൂർ-680010 എന്ന വിലാസത്തില്‍ അയക്കണം. ഡിസംബർ 28ന് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍Continue Reading

********* ആദിത്യ ന്യൂസിന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 👉https://chat.whatsapp.com/KccQX43T6SaJ3cnlhYPUG0

കൊച്ചി: എറണാകുളം കലക്‌ടറേറ്റില്‍ യുവതിയുടെ ആത്മഹത്യ ശ്രമം. പള്ളുരുത്തി സ്വദേശിനി ഷീജയാണ് പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. കെട്ടിടത്തിന് പ്ലാൻ വരച്ചത് കൊടുത്തതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് ആത്മഹത്യ ശ്രമത്തിലേക്ക് എത്തിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ജോയിന്റ് ഡയറക്‌ടറെ കണ്ടതിന് പിന്നാലെയായിരുന്നു യുവതി ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചത്. കലക്‌ടറേറ്റിലെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥ കൂടിയാണ് ഷീജ. ലൈസൻസ് സസ്‌പെൻഡ് ചെയ്‌തതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ്Continue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ സാധ്യത പ്രവചിച്ച്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒക്ടോബർ 27 മുതല്‍ 31 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ മുൻകരുതലുകള്‍ സ്വീകരിക്കുക. അതേസമയം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. അടുത്തContinue Reading

അഷ്ടമുടിക്കായലിലെ കടവൂർ, ഷാപ്പുമുക്ക്, കുതിരക്കടവ്, മണ്ണാശേരി കായല്‍വാരം, കണ്ടച്ചിറ എന്നിവിടങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി.

കൊല്ലം: അഷ്ടമുടിക്കായലിലെ കടവൂർ, ഷാപ്പുമുക്ക്, കുതിരക്കടവ്, മണ്ണാശേരി കായല്‍വാരം, കണ്ടച്ചിറ എന്നിവിടങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്ന് പുലർച്ചെയോടെയാണ് പ്രദേശവാസികള്‍ സംഭവം കാണുന്നത്. ശനിയാഴ്ച രാത്രിയില്‍ കടവൂർ മങ്ങാട് പാലത്തിന് സമീപവും മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു. വിവരമറിഞ്ഞ് രാവിലെ കണ്ടച്ചിറ, കടവൂർ, കുതിരക്കടവ് ഭാഗങ്ങളില്‍ ഫിഷറീസ് വകുപ്പ്, മലിനീകരണ നിയന്ത്രണബോർഡ് അധികൃതരെത്തി വെള്ളത്തിന്റെയും മത്സ്യങ്ങളുടെയും സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചു. കോർപ്പറേഷൻ ആരോഗ്യ വിഭാഗം അധികൃതർ, ഡെപ്യൂട്ടി മേയർ കൊല്ലം മധുContinue Reading

തൃശൂര്‍ പൂരം കലക്കലില്‍ ഗൂഡാലോചനയ്ക്ക് കേസെടുത്ത് പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ ആദ്യത്തെ കേസെടുത്ത് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി)യുടെ നിര്‍ദേശപ്രകാരം ഗൂഡാലോചനയ്ക്കാണ് കേസെടുത്തത്. എസ്‌ഐടി സംഘത്തിലെ ഇന്‍സ്പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല. എഫ്‌ഐആര്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഇന്നലെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ ഉണ്ടാക്കല്‍, ഗൂഡാലോചന, മതപരമായContinue Reading