ചെന്നൈ: ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെട്ട പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധർ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ (77) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. 2000ത്തില്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങള്‍ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് അദ്ദേഹം ആദരിക്കപ്പെടുന്നത്. നാഷണല്‍ ആൻജിയോപ്ലാസ്റ്റി രജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത് അദ്ദേഹമാണ്. കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിങ് സ്റ്റെൻഡിങ്, കൊറോണറി സ്റ്റെൻഡിങ് തുടങ്ങിയവയില്‍ വിദഗ്ധനായിരുന്നു ഡോ. മാത്യു സാമുവല്‍ കളരിക്കല്‍. രാജ്യത്ത്Continue Reading

തിരുവനന്തപുരം: ആശാ സമരത്തിനോടുള്ള കേരള സർക്കാരിൻറെ നിലപാട് തികച്ചും ഏകാധിപത്യപരമാണെന്ന് വി.എം. സുധീരൻ. അനിശ്ചിതകാല രാപകല്‍ സമരത്തിന്റെ 68 -ാം ദിവസം ആശാ സമരവേദി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ആശാ വർക്കർമാർ ന്യായമായ ആവശ്യമാണ് ഉന്നയിക്കുന്നത്. സമരത്തിനെതിരെ സംസാരിക്കുന്നവർക്കുള്‍പ്പെടെ ഇതറിയാം.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അവരുടെ ബജറ്റില്‍ ആശമാർക്ക് ഇൻസെൻറീവ് നല്‍കാൻ സ്വയം തുക വകയിരുത്തിയത് സർക്കാർ കാണണം. പക്ഷെ, ഒരു ജനാധിപത്യ ഗവണ്‍മെൻറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നിഷേധContinue Reading

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനല്‍മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശനി, ഞായർ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴസാധ്യതാപ്രവചനം അനുസരിച്ച്‌ ഒരുContinue Reading

എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച് നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ഹിമുക്രി ഏപ്രിൽ 25ന് റിലീസ് ചെയ്യുന്നു. റിട്ടേർഡ് കെ എസ് ഇ ബി ഉദ്യോഗസ്ഥനായ ബാലൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനും എം ബി എ ബിരുദധാരിയുമായ മനോജിന്റെ സ്വകാര്യ ജീവിതത്തിലേക്ക് അവന്റെ കൂട്ടുകാരും മൂന്നു പെൺകുട്ടികളും കടന്നുവരുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളും പ്രതികരണങ്ങളുമാണ് ഈContinue Reading

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം രാജഗോപാലൻ എംContinue Reading

മുംബയ്: കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബയ് പൊലീസ്. മഹാരാഷ്‌ട്ര പിസിസി പ്രസിഡന്റ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഡി ഓഫീസ് മാർച്ചില്‍ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. പിസിസി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്ബോഴായിരുന്നു പൊലീസ് നടപടി. എല്ലാവരെയും ദാദർ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം വിട്ടയച്ചു. ചെന്നിത്തല തിലക് ഭവനിലേക്ക് തിരികെയെത്തി. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നടപടിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരുന്നുണ്ട്.Continue Reading

ന്യൂഡല്‍ഹി: എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഇപ്പോള്‍Continue Reading

കൊല്ലം: ക്ഷേത്രോത്സവത്തിലെ കുടമാറ്റത്തിനിടെ ആർഎസ്‌എസ് സ്ഥാപകനായ കേശവ് ബല്‍റാം ഹെഡ്ഗേവാറിന്‍റെ ചിത്രo ഉപയോഗിച്ചതില്‍ കേസെടുത്ത് പോലീസ്. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച്‌ ആശ്രാമം മൈതാനത്ത് നടന്ന പൂരത്തിന്‍റെ കുടമാറ്റത്തിനിടെയാണ് സംഭവം നടന്നത്. നവോത്ഥാന നായകന്മാർക്കൊപ്പമാണ് ഹെഡ്ഗേവാറിന്‍റെ ചിത്രവും ഉയർത്തിയത്. ബി.ആർ. അംബേദ്ക്കർ, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഹെഡ്ഗേവാറിന്‍റെ ചിത്രവും സ്ഥാനം പിടിച്ചത്.Continue Reading

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജയൻ ആരാധകർ ജയന്റെ പൂർണ്ണകായ പ്രതിമ സ്ഥിതി ചെയ്യുന്ന ജയന്റെ സ്വന്തം നാടായ കൊല്ലം ഓലയിൽ ഒത്തുകൂടി. ശരപഞ്ചരം റീ റിലീസുമായി ബന്ധപ്പെട്ട്, ജയന്റെ പ്രതിമയിൽ പൂമാല അർപ്പിക്കാനും, ജയനെക്കുറിച്ചുള്ള ഓർമ്മ പങ്കിടാനുമാണ് അവർ ഒത്തുകൂടിയത്. ജയൻ പ്രതിമ സ്ഥാപിച്ച ശേഷം, ആദ്യമാണ് ഇതു പോലുള്ളൊരു ചടങ്ങ് നടക്കുന്നതെന്ന് ജയൻ ആരാധകർ പറഞ്ഞു. വളരെ ആവേശത്തോടെയാണ് അവർ ചടങ്ങിൽ പങ്കെടുത്തത്.ജയൻ ഫാൻസ് അസോസേഷ്യന്റെ പ്രധാന അംഗങ്ങൾ പങ്കെടുത്തContinue Reading

ന്യൂഡല്‍ഹി: മുസ്‍ലിം സമുദായം ഉന്നയിച്ച മൂന്ന് സുപ്രധാന വിഷയങ്ങളില്‍ സുപ്രീംകോടതിക്കും ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വഖഫ് ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഹരജികള്‍ നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റി. ഉപയോഗത്തിലൂടെയുള്ള വഖഫ് അതല്ലാതാക്കുന്നതിനും ജില്ലാ കലക്ടർക്ക് അമിതാധികാരം നല്‍കുന്നതിനും വഖഫ് കൗണ്‍സിലിലും ബോർഡുകളിലും അമുസ്‍ലിംകളെ കയറ്റുന്നതിനുമുള്ള വ്യവസ്ഥകളില്‍ മുസ്‍ലിം സംഘടനകള്‍ പ്രകടിപ്പിച്ച ആശങ്കകള്‍ ശരിവെച്ച സുപ്രീംകോടതി അവ മരവിപ്പിച്ച്‌ നിർത്താനായി ഇടക്കാല ഉത്തരവ്Continue Reading