വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്പ്പ്.

വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്പ്പ്.
alternatetext

വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്പ്പ്. വനമേഖലയിലെ തെരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്. ഉണ്ണിമായ എന്ന സ്ത്രീയടക്കം രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലായെന്നും സൂചനയുണ്ട്. വെടിവയ്പ്പില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്ന കാര്യ വ്യക്തമല്ല. രാത്രിയോടെയാണ് വനമേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്.

മൂന്ന് സംസ്ഥാനങ്ങള്‍ തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന, കണ്ണൂര്‍ ജില്ലയോട് ചേര്‍ന്നുകിടക്കുന്ന പേര്യ വനമേഖലയിലാണ് വെടിവയ്പ്പുണ്ടായത്. നേരത്തെ കൊയിലാണ്ടിയില്‍ വച്ച്‌ അനീഷ് ബാബു എന്ന തമ്ബിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനാണെണെന്നാണ് പൊലീസ് പറയുന്നത്. ഇതിനു പിന്നാലെയാണ് തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചില്‍ ആരംഭിച്ചതും പേര്യയില്‍ ഏറ്റുമുട്ടലുണ്ടായതും.

ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച തെരച്ചില്‍ വയനാട്ടില്‍ തുടരുകയാണ്. അതേസമയം, പിടിയിലായ അനീഷ് ബാബു പീപ്പിള്‍സ് ലിബറേഷൻ ഗറില്ല ആര്‍മി കേഡറാണെന്ന് പൊലീസ് പറയുന്നു. തമിഴ്നാട് തിരുനല്‍വേലി സ്വദേശിയായ ഇയാളെ സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് ആണ് വൈകിട്ട് അഞ്ച് മണിയോടെ കസ്റ്റഡിയില്‍ എടുത്തത്.