മുവാറ്റുപുഴ: വിദേശത്ത് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കൽ വീട്ടിൽ ഷൈനി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുവാറ്റുപുഴയിൽ ഉള്ള ഈസി വിസ എന്ന സ്ഥാപനത്തിൻ്റെ പേരിലാണ് പണം കൈമാറ്റം നടന്നിട്ടുള്ളത്.
ജർമ്മനിയിലെ സൂപ്പർമാർക്കറ്റിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് ഊരമന സ്വദേശിയിൽ നിന്ന് നാലുലക്ഷത്തി മുപ്പത്തിയെണ്ണായിരം രൂപ പ്രതി വാങ്ങി. കൂടാതെ ഇയാളുടെ സുഹൃത്തിന്റെ കയ്യിൽ നിന്നും സിംഗപ്പൂർ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രുപയും വാങ്ങി. കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ട ഊരമന സ്വദേശികൾ നൽകിയ പരാതിയെ തുടർന്നാണ് എസ്.ഐ. ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള മൂവാറ്റുപുഴ സ്റ്റേഷനിലെ പോലീസ് സംഘം പ്രതിയെ പിടികൂടിയത്.