വിദേശത്ത്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികള്‍ തട്ടിയെടുത്ത കേസില്‍ അച്‌ഛനും മകനും പിടിയില്‍

alternatetext

വിദേശത്ത്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ വിവിധ സംസ്‌ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച്‌ കോടികള്‍ തട്ടിയെടുത്ത കേസില്‍ അച്‌ഛനെയും മകനെയും അരൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആലുവ സ്വദേശികളായ എം.ആര്‍. രാജേഷ്‌(50), മകന്‍ അക്ഷയ്‌ രാജേഷ്‌(23) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

നാല്‍പതോളം ഉദ്യോഗാര്‍ഥികളില്‍നിന്നായി രണ്ടു കോടിയോളം രൂപ തട്ടിപ്പ്‌ നടത്തിയതായാണു പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്‌. സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: അരൂര്‍ മുക്കത്ത്‌ ഹാജിയാന്‍ ഇന്റര്‍നാഷണല്‍ ൈപ്രവറ്റ്‌ ലിമിറ്റഡ്‌ എന്ന ഏജന്‍സിയുടെ പേരിലാണു പ്രതികള്‍ ഓസ്‌ട്രേലിയയില്‍ ജോലി വാഗ്‌ദാനം ചെയ്‌തത്‌.

ഒരു വര്‍ഷം മുമ്ബാണ്‌ വാടക കെട്ടിടത്തില്‍ ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. കേരളം, തമിഴ്‌നാട്‌, പഞ്ചാബ്‌, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നായി നിരവധി പേരെ അവര്‍ വലയിലാക്കി. ഓസ്‌ട്രേലിയയിലെ മക്‌ഡോണാള്‍ഡ്‌സ്‌ റസ്‌റ്റോറന്റില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഉദ്യോഗാര്‍ഥികളില്‍നിന്ന്‌ ആറ്‌-ഏഴ്‌ ലക്ഷം രൂപ വീതം കൈക്കലാക്കിശയന്നാണു പരാതി. അരൂരിലെ ഹാജിയാന്‍ ഇന്റര്‍നാഷണല്‍ ൈപ്രവറ്റ്‌ ലിമിറ്റഡ്‌ ഏജന്‍സിയില്‍ 22 പേര്‍ ജോലിക്ക്‌ വേണ്ടി പണം നല്‍കിയിട്ടും ജോലി ലഭിച്ചില്ല എന്ന്‌ കാണിച്ചു അരൂര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ്‌ അന്വേഷണം തുടങ്ങിയത്‌.

പ്രതികള്‍ സമാനമായ രീതിയില്‍ തൃശൂരിലും തട്ടിപ്പ്‌ നടത്തിയതായി പോലീസ്‌ പറഞ്ഞു. നെടുമ്ബാശേരിയില്‍ സേഫ്‌ ഗൈഡ്‌ എന്ന സ്‌ഥാപനം നടത്തിയും പ്രതികള്‍ നിരവധിപേരെ കബളിപ്പിച്ചിട്ടുണ്ട്‌. പ്രതികള്‍ക്കെതിരേ ചെറുതുരുത്തി, ചോറ്റാനിക്കര, കളമശേരി പോലീസ്‌ സ്‌റ്റേഷനുകളിലും കേസുകളുണ്ട്‌. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ബിനാമി അക്കൗ ണ്ടുകളിലേക്ക്‌ മാറ്റുന്ന രീതിയാണ്‌ പ്രതികള്‍ അവലംബിച്ചത്‌.

ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു. ചേര്‍ത്തല ഡിവൈ.എസ്‌.പി കെ.വി.ബെന്നിയുടെ മേല്‍നോട്ടത്തില്‍ അരൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ പി.എസ്‌ സുബ്രഹ്‌മണ്യന്‍, ഇന്‍സ്‌പെക്‌ടര്‍മാരായ എം.ജി.ജോസഫ്‌, എം.സി.എല്‍ദോസ്‌, സജുലാല്‍,, എ.എസ്‌.ഐ വിനോദ്‌ പോലീസ്‌ ഉദ്യോഗസ്‌ഥരായ രതീഷ്‌ എം,വിജേഷ്‌ വി, നിതീഷ്‌ ടി,ശ്രീജിത്ത്‌ പി ആര്‍, ജോമോന്‍ പി വി, ലിജോ മോന്‍ എന്നിവരാണ്‌ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്‌