വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതിന് തെളിവുകളുണ്ടെന്ന് പൊലീസ്. ഏത് തരം ലഹരിയാണ് പ്രതി ഉപയോഗിച്ചതെന്ന് പരിശോധനക്ക് ശേഷമേ വ്യക്തമാകൂ. നെഞ്ചിന് മുകളില്‍ ചുറ്റിക കൊണ്ട് അടിച്ചാണ് ലത്തീഫിനെ കൊലപ്പെടുത്തിയത്. കഴുത്തിലും തലക്ക് പിന്നിലും മുഖത്തുമായി ചുറ്റികക്ക് അടിച്ചു. ലത്തീഫിന്റെ ശരീരത്തില്‍ ഇരുപതോളം മുറിവുകളാണുള്ളത്. കൊലപാതക കാരണം പലതെന്ന് പൊലീസ് പറയുന്നു. കൊലപാതകം നടന്ന ദിവസം അബ്ദുല്ലത്തീഫ് അഫാന്റെ വീട്ടിലെത്തിയിരുന്നു.
വെഞ്ഞാറമൂട് അതിക്രൂരമായ കൊലപാതകം നടത്തിയ അഫ്ഫാൻ ഇതിന് മുന്‍പും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന് വിവരം. അന്നും എലിവിഷം തന്നെ കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫോണ്‍ വാങ്ങി നല്‍കാത്തതിനാണ് അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരണം. അന്ന് അഫ്ഫാനെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ തേടിയെന്നും പറയുന്നു.
കൊലപാതകങ്ങള്‍ നടത്തിയതിനു ശേഷം എലിവിഷം കഴിച്ചിട്ടാണ് പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളുടെ രക്ത സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാനാണ് പരിശോധന നടത്തുന്നത് മാനസികാരോഗ്യ നിലയും പരിശോധിക്കുന്നു