വെള്ളക്കെട്ടില്‍ വീണ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.

വെള്ളക്കെട്ടില്‍ വീണ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.
alternatetext

തിരുവനന്തപുരം: തിരുവനന്തപുരം വെട്ടുകാട് വെള്ളക്കെട്ടില്‍ വീണ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലനഗര്‍ സ്വദേശി വിക്രമന്‍(67) ആണ് മരിച്ചത്. വീടിനകത്തെ വെള്ളക്കെട്ടിലാണ് വിക്രമന്റെ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയത് ജനജീവിതം ദുരിതപൂര്‍ണമാക്കി. നൂറിലധികം വീടുകളിലും ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും വെള്ളം കയറിയിരുന്നു.