ആലപ്പുഴ : വീടിന്റെ മതില് ഇടിഞ്ഞു വീണ് ഒമ്ബതാം ക്ലാസ് വിദ്യാർഥിക്കു ദാരുണാന്ത്യം. ആലപ്പുഴ ആറാട്ടുവഴിയിലുണ്ടായ സംഭവത്തില്‍ അന്തേക്ക്പറമ്ബ് അലിയുടെയും ഹസീനയുടെയും മകന് അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ വിദ്യാർഥിയാണ് അല്‍ ഫയാസ്.
ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ സമീപത്തെ വീടിന്റെ മതിലിടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.