തൃശൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ വടക്കുമുറിയില്‍ കുടുംബവഴക്കിനെ തുടര്‍ന്നാണ് സംഭവം. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50) ഭാര്യ ലിഞ്ചു(36) എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച മക്കള്‍ സ്‌കൂളില്‍ പോയ സമയത്തായിരുന്നു സംഭവം.
വഴക്കിന് പിന്നാലെ ലിഞ്ചുവിനെ ജോജു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ടെറസില്‍ ജോജു തൂങ്ങിമരിക്കുകയായിരുന്നു. ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതിന് പിന്നാലെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെയാണ് ലിഞ്ചുവിനെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും തമ്മില്‍ കുറച്ചുനാളുകളായി പ്രശ്‌നങ്ങള്‍ പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഇതിനിടെ ജോജുവിന് 65ലക്ഷം രൂപ ലോട്ടറിയടിക്കുകയും ചെയ്തിരുന്നു. ഒന്നര വര്‍ഷം മുമ്ബാണ് ഇരുവരും വിവാഹിതരായത്. ജോജുവിന്റെ രണ്ടാം വിവാഹവും ലിഞ്ചുവിന്റെ മൂന്നാം വിവാഹവുമായിരുന്നു. ആദ്യ വിവാഹത്തില്‍ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. ഇവരോടൊപ്പമായിരുന്നു ദമ്ബതികളുടെ താമസം.