വയനാട് സുഗന്ധഗിരി മരം മുറിക്കേസില്‍ ഡിഎഫ്‌ഒയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു.

വയനാട് സുഗന്ധഗിരി മരം മുറിക്കേസില്‍ ഡിഎഫ്‌ഒയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു.
alternatetext

കല്‍പ്പറ്റ: വയനാട് സുഗന്ധഗിരി മരം മുറിക്കേസില്‍ ഡിഎഫ്‌ഒയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു. ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാതെയുള്ള നടപടി കോടതിയില്‍ നിലനില്‍ക്കില്ലെന്ന വിലയിരുത്തലിലാണ് സൗത്ത് വയനാട് ഡിഎഫ്‌ഒ ഷജ്‌ന കരീം ഉള്‍പ്പെടെയുള്ള മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ വനം മന്ത്രി താത്കാലികമായി മരവിപ്പിച്ചത്.

സസ്പെൻഷൻ ഉത്തരവിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് അതിവേഗത്തിലുള്ള മരവിപ്പിക്കല്‍. വനം വകുപ്പിന്റെ വിജിലന്‍സ് വിഭാഗമാണ് കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയതിനൊപ്പം തുടര്‍ നടപടി സ്വീകരിക്കും മുന്‍പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം എഴുതി വാങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം നടപ്പായില്ല.

ഉദ്യോഗസ്ഥരുടെ വിശദീകരണമില്ലാതെ കേസുമായി മുന്നോട്ടു പോയാല്‍ കോടതില്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മൂന്ന് ഉദ്യോഗസ്ഥരോടും വിശദീകരണം നല്‍കാനും വനം മന്ത്രി അറിയിച്ചിട്ടുണ്ട്.