രാജ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മാണം അവസാന ഘട്ടത്തില്‍ എന്ന് ഇന്ത്യൻ റെയില്‍വേ. ഈ വര്‍ഷം മാര്‍ച്ചോടെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ സര്‍വീസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ അധികൃതര്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെയാണ് ആരംഭിച്ചത്.
ഇന്ത്യന്‍ റെയില്‍വേയുടെ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുമായി സഹകരിച്ചാണ് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. രാജ്യത്ത് കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന രാജധാനി എക്സ്പ്രസ്, തേജസ് എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ച യാത്രാ അനുഭവം നല്‍കുന്നതാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍