തിരുവനന്തപുരം: തെക്കൻ തെലങ്കാനക്ക് മുകളിലേക്ക് മാറിയ ചക്രവാതച്ചുഴിയും തെക്കുകിഴക്കൻ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമർദ പാത്തിയെയും തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കൻ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ തീവ്രമഴയാണ് രേഖപ്പെടുത്തിയത്. പൂക്കോട്ട് 140 മില്ലിമീറ്ററും ഇരിഞ്ഞാലക്കുടയില്‍ 120 മില്ലിമീറ്ററും ഇരിക്കൂർ, പീച്ചി എന്നിവിടങ്ങളില്‍ 90 മില്ലിമീറ്ററും രേഖപ്പെടുത്തി.
2024-06-08