സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്‌ക്ക് സാധ്യത

rain
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് പുലർച്ചെ അഞ്ചര മുതല്‍ രാത്രി 11.30 വരെ രണ്ട് മീറ്റർ വരെ ഉയരത്തില്‍ തിരമാല ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അപകട മേഖലകളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ബീച്ചുകളിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കർശന നിർദേശമുണ്ട്.