കോട്ടയം: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ കുട്ടികള്‍ക്ക് നല്‍കുന്ന ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി., ഐ.ടി.ഐ. റ്റി.റ്റി.സി, പോളി ടെക്നിക്ക്, ജനറല്‍ നഴ്‌സിംഗ്, ബി.എഡ്., മെഡിക്കല്‍ ഡിപ്ലോമ, പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരുടെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം .
അപേക്ഷാഫോറം ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.agriworkersfund.org ല്‍ ലഭിക്കും. മാര്‍ക്ക് ലിസ്റ്റ്, പ്രൊവിഷണല്‍ അല്ലെങ്കില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, അംഗത്വ പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷൻ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, പേരിലോ വിലാസത്തിലോ വ്യത്യാസം ഉണ്ടെങ്കില്‍ വാര്‍ഡ് മെമ്ബറുടെ സാക്ഷ്യപത്രം, കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
2023 ജനുവരി ഒന്നുമുതല്‍ 2023 ഡിസംബര്‍ 31 വരെ ലഭ്യമായ പരീക്ഷാഫലങ്ങളാണ് അപേക്ഷയുടെ അടിസ്ഥാനം. ജനുവരി 31ന് വൈകിട്ട് അഞ്ചുവരെ കോട്ടയം നാഗമ്ബടത്തെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസില്‍ അപേക്ഷ സ്വീകരിക്കും. അപ്പീല്‍ അപേക്ഷ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ 10 വരെ സ്വീകരിക്കും. വിശദവിവരത്തിന് ഫോണ്‍: 0481-2585604.