തൃ‍പ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു

തൃ‍പ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു
alternatetext

കൊച്ചി: തൃ‍പ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവാകരന്‍ ആണ് (55) മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് നേരത്തെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് നാല് പേരില്‍ ഒരാളാണ് ദിവാകരന്‍. അപകടത്തില്‍ മൊത്തം 16 പേര്‍ക്കാണ് പരിക്കേറ്റത്.

മറ്റുള്ളവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്ഫോടകവസ്തുക്കള്‍ ശേഖരിച്ച്‌ വച്ചിരുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തുക്കള്‍ വാഹനത്തില്‍ നിന്ന് പടക്കപ്പുരയിലേക്ക് എടുത്തുവെയ്‌ക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്.