പാലക്കാട്: തൃത്താല കണ്ണന്നൂരിനെ നടുക്കി ഇരട്ടകൊലപാതകം. വ്യാഴാഴ്ച രാത്രി യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസ് തെരഞ്ഞ സുഹൃത്തിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. ഇരുവരുടെയും മറ്റൊരു സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പട്ടാമ്ബി ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാര്‍ (25) കഴിഞ്ഞദിവസം രാത്രി കഴുത്തിന് വെട്ടേറ്റു കൊല്ലപ്പെട്ടിരുന്നു. ഇരട്ടകൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് കസ്റ്റഡിയിലുള്ള മുസ്തഫ വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. കഴുത്തിന് മുറിവേറ്റ് റോഡിലേക്ക് ഓടിയെത്തിയ അന്‍സാറിനെ നാട്ടുകാരാണ് പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വെട്ടിയത് മുസ്തഫയാണെന്ന് അന്‍സാര്‍ ആശുപത്രി അധികൃതര്‍ക്ക് മരണമൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുള്ളൂര്‍ക്കരയില്‍ നിന്ന് മുസ്തഫയെ തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തത്.
അന്‍സാറിന്റെ സുഹൃത്തായ പട്ടാമ്ബി ഓങ്ങല്ലൂര്‍ കാരക്കാട് തേനോത്ത് പറമ്ബില്‍ അഹമ്മദ് കബീറി (27)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയോടെ കരിമ്ബനക്കടവ് ഭാഗത്തെ ഭാരതപ്പുഴയില്‍ കണ്ടെത്തിയത്. കബീറിനും സമാനമായ രീതിയില്‍ കഴുത്തിന് വെട്ടേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ കൊണ്ടൂര്‍ക്കര സ്വദേശി മുസ്തഫയാണ് കസ്റ്റഡിയിലുള്ളത്.
വ്യാഴാഴ്ച്ച രാത്രിതന്നെ മുസ്തഫയെ വടക്കാഞ്ചേരി മുള്ളൂര്ക്കരയില്നിന്നു പിടികൂടിയിരുന്നു. കബീറാണ് കൊലപാതകം നടത്തിയതെന്നാണ് മുസ്തഫ പോലീസിനോട് പറഞ്ഞത്. ഇതോടെ കബീറിനുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. അന്‍സാറിന് വെട്ടേറ്റ സ്ഥലത്ത് ഇന്നലെ ഫോറന്‍സിക് സംഘവും പോലീസും പരിശോധന നടത്തുന്നതിനിടെ ഭാരതപ്പുഴയില്‍ കാലുകള്‍ പൊന്തിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി മൃതദേഹം കരയ്ക്കെടുത്തപ്പോഴാണ് കബീറിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരുടെയും കഴുത്തില്‍ ഒന്നര ഇഞ്ച് ആഴത്തില്‍ വെട്ടേറ്റിരുന്നു. പുഴയോരത്തുനിന്നു കബീറിന്റെ മൊബൈലും കണ്ണടയും കണ്ടെടുത്തു.
ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അന്‍സാറിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. കഴിഞ്ഞ മാസമാണ് അന്‍സാര്‍ വിദേശത്തുനിന്നു നാട്ടിലെത്തിയത്. അടുത്തമാസം അന്‍സാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. അന്‍സാറിന്റെ പിതാവ്: പറമ്ബില്‍ കമ്മു. മാതാവ്: സഫിയ. കബീറിന്റെ പിതാവ്: ഇസ്മായില്‍. മാതാവ്: ആമിന.