കൊച്ചി: തൃപ്പൂണിത്തുറ തെക്കുംഭാഗം ചൂരക്കാട് ഭാഗത്താണ് രാവിലെ പത്തരയോടെ അപ്രതീക്ഷിതമായി ഉഗ്രസ്ഫോടനം നടന്നത്. സമീപത്തെ പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നതിന് കൊണ്ടുവന്ന കരിമരുന്ന് ശേഖരമാണ് വാഹനത്തിൽ വച്ച് പൊട്ടിത്തെറിച്ചത്. മുന്നൂറു മീറ്റർ ദൂരത്തേക്ക് വരെ സ്ഫോടനത്തിന്റെ പ്രഹരശേഷിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളുകൾക്കും, സമീപത്തെ കെട്ടിടങ്ങളിൽ ഉണ്ടായിരുന്നവർക്കും സ്ഫോടനത്തിൽ പരിക്കേറ്റു.
അപകടത്തിൽ പരിക്കേറ്റ 16 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.ഒരു മരണം സംഭവിച്ചു. തിരുവനന്തപുരം സ്വദേശി വിഷ്ണു എന്നയാണ് മരിച്ചത്.അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്ക സംഭരണശാലയാണ് പൊട്ടിത്തെറിച്ചത്. ജനസാന്ദ്രത കൂടുതലുള്ള മേഖല ആയതിനാൽ അപ്രതീക്ഷിതമായി ഉണ്ടായ സ്ഫോടനം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
പ്രദേശത്ത് വലിയ വാഹനങ്ങൾ വരാത്ത ചെറിയ വഴികൾ ആയതിനാൽ ഫയർഫോഴ്സിന്റെയും, ആംബുലൻസിന്റേയും വാഹനങ്ങൾ കടന്നുവരാത്തത് രക്ഷാപ്രവർത്തനത്തെ ചെറുതായി ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും തീയണക്കുന്നതിനുള്ള പ്രവർത്തനവും മറ്റും നടന്നുവരുന്നു. പോലീസും, മറ്റ് ജനപ്രതിനിധികളും സംഭവസ്ഥലത്തെത്ത് എത്തിച്ചേർന്നിട്ടുണ്ട്.