തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാനെത്തിയ സംഘത്തിലെ രണ്ടു യുവാക്കൾ‌ മുങ്ങിമരിച്ചു.

തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാനെത്തിയ സംഘത്തിലെ രണ്ടു യുവാക്കൾ‌ മുങ്ങിമരിച്ചു.
alternatetext

തൊടുപുഴ: ക്രിസ്തുമസ് അവധിദിനത്തിൽ തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാനെത്തിയ സംഘത്തിലെ രണ്ടു രണ്ടു യുവാക്കൾ‌ പുഴയിൽ മുങ്ങിമരിച്ചു. തൊമ്മൻകുത്ത് വാഴക്കാല സ്വദേശി ഒറ്റപ്ലാക്കൽ വീട്ടിൽ മോസിസ് ഐസക്(18), ചീങ്കൽസിറ്റി സ്വദേശി താന്നിവിള വീട്ടിൽ ബ്ലസൺ സാജൻ (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കുടുംബസമേതം എത്തിയ സംഘത്തിലെ ചിലർ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കുകയും ലൈഫ് ഗാർഡ് തടയുകയും ചെയ്തിരുന്നു.

തുടർന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തൊമ്മൻകുത്ത് മുസ്ലിം പള്ളിക്ക് സമീപത്തെ കടവിൽ ഇറങ്ങുകയും കൂട്ടത്തിൽ ഉണ്ടായിരുന്ന പെൺകുട്ടി കാൽവഴുതി പുഴയിൽ വീഴുകയും ചെയ്തു. ഈ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടു ചെറുപ്പക്കാരും പുഴയിലെ താഴ്ചയിലേക്ക് മുങ്ങിത്താഴ്ന്നത് മരണത്തിന് കീഴടങ്ങിയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല