കണ്ണൂർ :മുൻ സംസ്ഥാന ഗുസ്തി ചാമ്ബ്യനും സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ വൈസ് പ്രസിഡൻ്റുമായിരുന്ന എം.കെ രാജരത്നത്തിന്റെ പതിമൂന്നാമത് ചരമ വാർഷികം ഏപ്രില്‍ 26 ന് വിപുലമായ പരിപാടികളോടെ നടക്കും.
പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം മുൻ ഗുസ്തി ചാമ്ബ്യൻ കൂടിയായ പത്മഭൂഷണ്‍ മോഹൻലാലാണ് മാർച്ച് എട്ടിന് കുമളിയില്‍ നിർവഹിച്ചത്.
ജില്ലയിലെ പ്രമുഖ ഗുസ്തി പരിശീലകനും സംസ്ഥാന ഒളിമ്ബിക്സ് അസോസിയേഷൻ പ്രസിഡണ്ടും ആയിരുന്നു എം.കെ രാജരത്നം .
ഏപ്രില്‍ 26-ന് സ്പോർട്സ് സാംസ്കാരിക സമ്മേളനം വൈകിട്ട് ആറുമണിക്ക്
നടക്കും. കെ സുധാകരൻ എം പി ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കും.
കണ്ണൂരിലെ ഗുസ്തി പ്രോത്സാഹിപ്പിക്കുന്നതിനായി 26ന് സീനിയർ സംസ്ഥാന ആണ്‍ പെണ്‍ ഗുസ്തി ചാമ്ബ്യൻമാരുടെ ഗുസ്തി മത്സരവും നടക്കും. ഗുസ്തിയില്‍ ഇക്കൊല്ലം കണ്ണൂരില്‍ നിന്നും സ്റ്റേറ്റ് ചാമ്ബ്യൻഷിപ്പ് നേടിയ എല്ലാ കുട്ടികള്‍ക്കും അവാർഡും നല്‍കും .
കണ്ണൂരിലെ ഗുസ്തി ഗുരുക്കന്മാരെ ആദരിക്കും. വാർത്താസമ്മേളനത്തില്‍ ചെയർമാൻ തമ്ബാൻ ബമ്മാഞ്ചേരി ജനറല്‍ കണ്‍വീനർ ചെല്ലൂർ സജീവൻ രക്ഷാധികാരി വേണു ഗുരുക്കള്‍ കണ്‍വീനർമാരായ റെജി രാജരത്നം, ഷാഹിൻ പള്ളിക്കണ്ടി എന്നിവർ പങ്കെടുത്തു