കൊച്ചി – പോലീസിന്റെ ജലപീരങ്കിയ്ക്കും തകർക്കാൻ കഴിയാത്ത ആവേശത്തോടെ
പിണറായി സർക്കാർ ലഹരി മാഫിയയ്ക്ക് ഒത്താശ നൽകുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊച്ചി എക്സൈസ് ഡെ.കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.
കച്ചേരിപ്പടിയിലെ ഓഫീസിനു മുന്നിൽ ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞ പോലീസ് പ്രതിഷേധിക്കുന്നവർക്ക് നേരെ രണ്ടുവട്ടം ജലപീരങ്കി ഉപയോഗിച്ചു.
ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജു മാർച്ച് ഉദ്ഘാടനം ചെയ്തു
ലഹരിമാഫിയക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ പിണറായി സർക്കാരും പോലീസും സ്വീകരിക്കുന്ന രീതി ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു തലമുറയെ നശിപ്പിക്കുന്ന വിധം ലഹരിമാഫിയ പിണറായിയുടെ ഭരണത്തിൽ ശക്തിപ്രാപിച്ചു
എന്തു വില കൊടുത്തും ലഹരിമാഫിയയെ അടിച്ചമർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവമോർച്ച മുൻ ജില്ലാ പ്രസിഡണ്ട് വൈശാഖ് രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി മുൻ ജില്ലാ ജന. സെക്രട്ടറി എസ്. സജി.
യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്,
സംസ്ഥാന സെക്രട്ടറി അദീന ഭാരതി
സംസ്ഥാന ഭാരവാഹി കാർത്തിക് പാറയിൽ എന്നിവർ പ്രസംഗിച്ചു.
സെന്റ് ആൽബർട്ട്സ് കോളേജിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ചിന് യുവമോർച്ച മുൻ .ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ തുരുത്ത്. മുൻ വൈസ് പ്രസിഡന്റ് ഗോപു പരമശിവൻ.
മുൻ ജില്ലാ സെക്രട്ടറി. സന്ദീപ് നന്ദനം നേതാക്കളായ വിഷ്ണു എസ് ജി അരുൺ കീഴ്മട് ജിതിൻ നന്ദകുമാർ ഉണ്ണി തൃപ്പോണിത്തുറ വിവേക് വരാപ്പുഴ അഭിമന്യു ചോറ്റാനിക്കര ലിന്റോ കൂത്താട്ടുകുളം. ബിജെപി നേതാക്കളായ സുനിൽ തീരഭൂമി. കെ.ടി. ബൈജു, പ്രസ്റ്റി പ്രസന്നൻ. രാധാകൃഷ്ണൻഡോ. ജലജ ആചാര്യ, റാണി ഷൈൻ, സുധ വിമോദ്.
തുടങ്ങിയവർ നേതൃത്വം നൽകി.പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്ത് നീക്കി.