വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിക്കാത്ത ഫീസോ പണപ്പിരിവോ പാടില്ല:വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിക്കാത്ത ഫീസോ പണപ്പിരിവോ പാടില്ല:വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
alternatetext

സംസ്ഥാനത്ത് ഒമ്ബത്, പത്ത് ക്ലാസുകളില്‍ വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിക്കാത്ത ഫീസോ പണപ്പിരിവോ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ അനുവദിച്ചതില്‍ കൂടുതല്‍ പിടിഎ ഫണ്ട് ഈടാക്കാന്‍ പാടില്ലായെന്നും വരവു ചിലവ് കണക്കുകള്‍ ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശോധിച്ച്‌ അം?ഗീകാരം നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി ഇത് കൂടാതെ ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയും അനുവദിക്കില്ലായെന്നും അധ്യാപകരുടെ ജന്മദിനം പോലെയുള്ള ദിനങ്ങളിലെ ഉപഹാരങ്ങള്‍ക്കായുള്ള പണപിരിവും അനുവദിക്കില്ലായെന്നും മന്ത്രി അറിയിച്ചു.

ചില സ്വകാര്യ സ്‌കൂളുകളില്‍ എസ് എസ് എല്‍ സി പരീക്ഷ ആരംഭിക്കുന്നതിന് മുന്‍പുള്ള പ്ലസ് വണ്‍ പ്രവേശനം നല്‍കുന്ന പ്രവണതയും ശ്രദ്ധയില്‍പ്പെട്ടതായി അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് ലംഘിക്കുന്ന സ്‌കൂളുകളോട് വിശദീകരണം തേടുമെന്നും പരാതി സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.