കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട ജില്ലയിൽ പമ്പ നദിയിലെ മടമൺ സ്റ്റേഷൻ, മണിമല നദിയിലെ കല്ലൂപ്പാറ, മീനച്ചിൽ നദിയിലെ കിടങ്ങൂർ സ്റ്റേഷൻ, കുറ്റിയാടി നദിയിലെ കുറ്റിയാടി സ്റ്റേഷൻ, മണിമല നദിയിലെ പുല്ലാക്കയർ സ്റ്റേഷനുകൾ, അച്ചൻകോവിൽ നദിയിലെ തുംപമൺ സ്റ്റേഷൻ, പമ്പ നദിയിലെ മലക്കര സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നൽകിയിട്ടുള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ അറിയിച്ചു.
എന്നാൽ മണിമലയിലും പമ്പയിലും കഴിഞ്ഞ മണിക്കൂറുകളിൽ ജലനിരപ്പ് സ്ഥായിയായി തുടരുന്നത് ആശ്വാസകരമാണ്. ഇന്ന് ജില്ലയിൽ മഞ്ഞ ജാഗ്രത ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.ദുരിത സാധ്യതയുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കുടുംബാംഗങ്ങൾ മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും കക്കി, പമ്പാ അണക്കെട്ടുകളിൽ സംഭരണശേഷി തൃപ്തികരമായ തോതിലാണെന്നും കളക്ടർ അറിയിച്ചു