അധ്യാപിക കുളത്തില്‍ ചാടി ജീവനൊടുക്കി

അധ്യാപിക കുളത്തില്‍ ചാടി ജീവനൊടുക്കി
alternatetext

കൊല്ലം: അധ്യാപിക കുളത്തില്‍ ചാടി ജീവനൊടുക്കി. കൊല്ലം കടയ്ക്കലില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കടയ്ക്കല്‍ ഗവണ്‍മെന്‍റ് യുപി എസ്കൂളിലെ അധ്യാപികയായ ശ്രീജ (35) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം.

കുളത്തില്‍ ചാടിയ ഉടൻ തന്നെ ഇവരെ പുറത്തെടുത്തെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് കുളത്തില്‍ നിന്ന് യുവതിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.