പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്
alternatetext

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. കുട്ടി പ്രായപൂര്‍ത്തിയായാലും ലൈസന്‍സ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. മറിച്ച്‌ 25 വയസ്സിന് ശേഷം മാത്രമെ ലൈസന്‍സ് ലഭിക്കുകയുള്ളൂവെന്ന് വര്‍ക്കല സബ് ആര്‍ടിഒ അറിയിച്ചു. നേരത്തെ കുട്ടിക്ക് വാഹനം നല്‍കിയ അമ്മയ്ക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തിരുന്നു.

ബുധനാഴ്ച്ച പാളയംകുന്ന് ജംഗ്ഷന് സമീപം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് പതിനാറുകാരനായ വിദ്യാര്‍ത്ഥി സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. വാഹനം തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ തേടിയപ്പോഴാണ് കുട്ടിക്ക് ലൈസന്‍സ് ഇല്ലെന്നും അമ്മയുടെ സമ്മതത്തോടെയാണ് വാഹനം എടുത്തതെന്നും വ്യക്തമായത്.