ഇടുക്കി: ബുധനാഴ്ച ഉച്ചയോടെ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്തെ കൊടുംവളവിലാണ് നിയന്ത്രണം നഷ്ടപ്പെട്ട ലോറി മുന്നൂറടി താഴേക്ക് മറിഞ്ഞത്. മുകളിലെ റോഡിൽ നിന്നും പല തവണ മറിഞ്ഞ് താഴെ റോഡിൽ പതിച്ച ലോറി പൂർണമായും തകർന്ന നിലയിലാണ്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജാക്കാട് സ്വദേശി ബേസിലിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തമിഴ്നാട്ടിൽ നിന്നും ചാണചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇവിടെ അപകടം തുടർക്കഥ ആണെന്നാണ് നാട്ടുകാർ പറയുന്നത്.