പറഞ്ഞ സമയത്തിനുള്ളില്‍ വധുവിനെ കണ്ടെത്തി നൽകിയില്ല; വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം

പറഞ്ഞ സമയത്തിനുള്ളില്‍ വധുവിനെ കണ്ടെത്തി നൽകിയില്ല; വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം
alternatetext

കണ്ണൂർ: പറഞ്ഞ സമയത്തിനുള്ളില്‍ വധുവിനെ കണ്ടെത്തി നല്‍കാൻ കഴിയാത്ത വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധിച്ചു. കക്കാട് റോഡിലെ വിവാഹവേദി എം.എസ്. സൊല്യൂഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നല്‍കിയത്.പാനൂർ പുത്തൻപുരയില്‍ വീട്ടില്‍ പി.കെ. സുമേഷിന്റെ പരാതിയില്‍ കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര ഫോറമാണ് തുക നല്‍കാൻ ഉത്തരവായത്.

പത്തുമാസം കാത്തിരുന്നിട്ടും വധുവിനെ കണ്ടെത്തി നല്‍കാത്തതിന് വിവാഹ ബ്യൂറോ 7000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. 5000 രൂപ നഷ്ടപരിഹാരവും, 2000 രൂപ കോടതി ചെലവും നല്‍കണം. പരാതിക്കാരനുവേണ്ടി അഡ്വ. കെ.കെ. രമേഷ് ഹാജരായി.രജിസ്ട്രേഷൻ ഫീസായി 4,900 രൂപ വാങ്ങി രണ്ടുമാസം കൊണ്ട് അനുയോജ്യമായ വധുവിനെ കണ്ടെത്തി നല്‍കുമെന്ന് വിവാഹബ്യൂറോ വാഗ്ദാനം ചെയ്തതായി പരാതിയില്‍ പറയുന്നു.

2024 ജനുവരി 14-ന് പണം നല്‍കി 10 മാസം കഴിഞ്ഞിട്ടും മറുപടി നല്‍കുകയോ, വാക്ക് പാലിക്കുകയോ ചെയ്തില്ല. അന്വേഷണം തുടരുകയാണെന്ന മറുപടിയാണ് ഫോണ്‍ വിളിച്ചപ്പോള്‍ ലഭിച്ചത്