മുവാറ്റുപുഴ: താമസസ്ഥലത്ത് കഞ്ചാവ് ചെടി വളർത്തി പരിപാലിച്ചു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ഭാഗത്ത് പരിശോധന നടത്തുന്നതിനിടയിലാണ് പായിപ്ര കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി അനാറുൾ ഇസ്ലാമിന്റെ താമസസ്ഥലത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തത്.
നിലവിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിൽപ്പനയും ഉപയോഗവും സ്ഥിരമായി കണ്ടുവരുന്നുണ്ട്. കൂടാതെ കഞ്ചാവുമായി ബന്ധപ്പെട്ട നിരവധി പരിതികളും ഇതര സംസ്ഥാന തൊഴിലാളികൾക്ക് എതിരെ ഉയർന്നു വരുന്നുണ്ട്.
അസ്സി:എക്സൈസ് കമ്മീഷണർ ടി.എൻ.സുധീറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.പി.സജീവ് കുമാറിന്റെ നിർദ്ദേശാനുസരണം എറണാകുളം സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.പി.പ്രമോദ്, പ്രിവന്റീവ് ഓഫീസർ എം.ടി.ഹാരീസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കുമാർ.എം.എം, ബസന്ത് കുമാർ , മനോജ്.കെ.എ, അഫ്സൽ, വനിതാ ഓഫീസർ മേഘ തുടങ്ങിയവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.