കോട്ടയം: റബ്ബർ പാൽ ശേഖരിച്ചു വന്ന ടാങ്കർ ലോറിയാണ് എലിക്കുളത്ത് അപകടത്തിൽ പെട്ടത്. അപകടത്തെത്തുടർന്ന് അമോണിയ, ടി.എം.ടി.ഡി. എന്നീ രാസപദാർത്ഥങ്ങൾ കലർന്ന ആറായിരം ലിറ്ററോളം റബർ പാൽ തോട്ടിൽ കലർന്നു.
അകലക്കുന്നം, കൊഴുവനാൽ, മീനച്ചിൽ, മുത്തോലി എന്നിവിടങ്ങളിലൂടെ മീനച്ചിലാറ്റിൽ എത്തുന്ന തോടിന് ഇരുവശങ്ങളിലുമുള്ള കിണറുകളിലെ വെള്ളം മലിനപ്പെടാൻ സാധ്യതയുണ്ടെന്നും, അതിനാൽ പരിശോധനക്കു ശേഷം മാത്രമേ വെള്ളം കുടിക്കാനോ, കുളിക്കാനോ, മറ്റു ഗാർഹിക ആവശ്യങ്ങൾക്കോ ഉപയോഗിക്കാവൂ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.പ്രിയ അറിയിച്ചു.
കൂടാതെ പ്രദേശത്തെ കുടിവെള്ള വിതരണ പദ്ധതികൾ താത്കാലികമായി നിർത്തിവയ്ക്കുകയും വെള്ളം പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയശേഷം മാത്രം വിതരണം പുനരാരംഭിക്കുകയും ചെയ്യണമെന്നും മെഡിക്കൽ സംഘം പറഞ്ഞു