കോതമംഗലം: അപൂർണമായി കിടക്കുന്ന തങ്കളം – കാക്കനാട് നാലുവരി പാതയുടെ ശാപമോക്ഷത്തിന് സാധ്യതയെന്ന് എംഎൽഎ ആന്റണി ജോൺ അറിയിച്ചു. കിഫ്‌ബി പദ്ധതിയായി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന നാലുവരി പാതയുടെ പഴയ അലൈൻമെന്റ് ഐആർസി മാനദണ്ഡം പ്രകാരം ഫീസിബിൾ അല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിസന്ധിയിലായ പദ്ധതിയുമായി ബന്ധപ്പെട്ട് അനവധി തവണ കിഫ്ബി – സർക്കാർ ഉദ്യോഗസ്ഥർക്കു മുന്നിലും, നിയമസഭയിലും എംഎൽഎ വിഷയം അവതരിപ്പിച്ചിരുന്നു.
അതിന്റെ തുടർച്ചയെന്നോണം പദ്ധതി നടത്തിപ്പിനു വേണ്ടിയിട്ടുള്ള തുടർ പരിശോധനകൾക്കായി സർക്കാർ നൽകിയ നിർദ്ദേശപ്രകാരം കിഫ്ബി തയ്യാറാവുകയായിരുന്നു. പുതിയ ഈ വർഷത്തിൽ നാലുവരിപ്പാത യാഥാർത്ഥ്യമാകുമെന്ന് ആന്റണി ജോൺ പ്രത്യാശിച്ചു.