ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. കൈക്കൂലി ആരോപണത്തില്‍ താൻ ഉറച്ച് നില്‍ക്കുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണസംഘത്തിന് മുന്നില്‍ പ്രശാന്ത്. പ്രിൻസിപ്പല്‍ ഇൻചാർജ്, സൂപ്രണ്ട് എന്നിവരില്‍ നിന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി വിവരങ്ങള്‍ തേടിയിട്ടുണ്ട്.
അന്വേഷണത്തിനായി അഡീഷണല്‍ ചീഫ് സെക്രട്ടറിയും, മെഡിക്കല്‍ വിദ്യാഭ്യാസ ജോയിൻ ഡയറക്ടറും അടങ്ങുന്ന സംഘമാണ് പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷ്യനാണ് പ്രശാന്ത്. ഇതര ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റുന്ന പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.