പ്രശസ്ത സിനിമാ താരം ടി പി മാധവൻ (88) അന്തരിച്ചു.അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ആരോഗ്യനില വഷളാവുകയും, കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. താരത്തെ വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു.
മലയാള താരസംഘടന അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറി ആയിരുന്നു. അദ്ദേഹം 600ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. നാളെ ശാന്തികവാടത്തിലാണ് സംസ്ക്കാരം നടക്കുക.