ചെങ്ങന്നൂരില്‍ ഡോക്ടര്‍ ദമ്ബതികളുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. തിരുവന്‍വണ്ടൂര്‍ പ്രാവിന്കൂട് ജംഗ്ഷന് സമീപമുള്ള ഡോ.സിഞ്ചുവിന്റെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്. കൊല്ലം തേവള്ളി പൗണ്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജെ മാത്തുകുട്ടി (52) യെയാണ് ചെങ്ങന്നൂര്‍ പോലീസ് പിടികൂടിയത്.
വീടിന്റെ വാതില്‍ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 50 പവന് സ്വര്‍ണ്ണാഭരണങ്ങളും ഇരുപതിനായിരം രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചത്. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കി പ്രതി കോട്ടയത്തേക്ക് രക്ഷപെട്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത് .കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.