സബ് ട്രഷറിക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു

alternatetext

കെ.എസ്.എസ്. പി.എ. പന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സബ് ട്രഷറിക്കു മുൻപിൽ ധർണ നടത്തി. പെൻഷൻ കാരോട് ഭരണവർഗ്ഗം കാട്ടുന്ന അവഗണന ക്കെതിരെയും, പെൻഷൻകാർക്ക് അർഹതപ്പെട്ട ആനുകൂല്യം നിഷേധിക്കുന്ന സർക്കാർ നടപടികൾക്കെതിരെയും, 2019 ലെ ശമ്പള പരിഷ്കരണ കുടിശ്ശികയിൽ മുന്നും നാലും ഗടുക്കൽ നൽകിയതിൽ ഡി ആർ നൽകാത്തതിലും അനുവദിച്ച ഡി ആർ ന്റെ രണ്ട് ഘട്ടമായി 79 മാസത്തെ കുടിശ്ശിക നൽകാത്തതിനെതിരെയും 19 ശതമാനം ഡി ആർ കുടിശ്ശിക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടും മെഡിസിപ്പിനെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും മെഡിസിപ്പിലെ പ്രീമിയം തുക കൂട്ടുവാനുള്ള സർക്കാർ നടപടികൾക്കു എതിരെയും നമ്മൾ സമര മാർഗത്തിലാണ്പ്രസിഡൻ്റ് അലക്സി തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണാ സമരം സംസ്ഥാനകമ്മറ്റി അംഗം. ആർ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ വൈ റഹിം റാവുത്തർ, ജില്ലാ വൈസ് പ്രസിഡന്റ് ബി നരേന്ദ്രനാഥ് PK രാജൻ, ഡോക്ടർ സാബുജി, വർഗീസ് ശാന്തി സുരേഷ് Tരാജൻ, പി കെ രഞ്ജൻ, ബൈജു മുഖടിയിൽ,ബാബു തുമ്പമൺ, വിജയൻ തുമ്പമൺ, ശ്രീമതി സോമിനീ ജോൺ, ശ്രീമതി പി കെ ചെല്ലമ്മ, ശശിധരക്കുറുപ്പ്, രാധാകൃഷ്ണ പിള്ള , രവി , തങ്കമ്മ, ഉമ്മയമ്മാൾ, മോഹനൻ എന്നിവർ പ്രസംഗിച്ചു…