കൊച്ചി: സി പി എം ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. മൂന്നാറിലെ സി പി എം ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് വര്‍ഗീസിനെതിരെ കോടതിയലക്ഷ്യകേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തുമാകാമോ എന്നും കോടതി ആരാഞ്ഞു.
കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി എന്ന് അഭിഭാഷകൻ പറഞ്ഞതിനെ തുടര്‍ന്നാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്.ഉത്തരവ് ലംഘിച്ച് എങ്ങനെ നിര്‍മ്മാണം തുടര്‍ന്നു എന്നായിരുന്നു കോടതിയുടെ തിരികെയുളള ചോദ്യം.ശാന്തൻ പാറയിലെ സി പി എം കെട്ടിടം ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റൊരു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കരുത് എന്നും കോടതി നിര്‍ദ്ദേശിച്ചു