ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വാ കൊടുപ്പുന്ന എന്നിവിടങ്ങളിലാണു രോഗബാധ കണ്ടെത്തിയത്. ഇവിടങ്ങളില്‍ അടുത്തിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. മൂന്ന് സാമ്ബിളുകള്‍ ഭോപ്പാലിലെ ലാബില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കൊടുപ്പുന്ന വരമ്ബിനകം പാടത്ത് തീറ്റയ്ക്ക് എത്തിച്ച താറാവുകളില്‍ ഏതാനും താറാവുകള്‍ തൂങ്ങി വീഴുന്ന കണ്ടതോടെ ഉടമ കണ്ടങ്കരി സ്വദേശി കൊച്ചുമോന് മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു. താറാവിന്റെ സാമ്ബിള്‍ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് വ്യക്തമായത്. രോഗം പ്രകടമായി കണ്ട താറാവുകളെ മറ്റൊരു കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് ആലപ്പുഴ കലക്ടറേറ്റില്‍ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരം പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള (കള്ളിങ്) നടപടികള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.