പിഎസസി അംഗങ്ങളുടെ ശമ്ബളം വര്‍ധിപ്പിക്കാനുള്ള ശുപാർശ തള്ളി മന്ത്രിസഭ. സാമ്ബത്തിക ബാധ്യത വര്‍ധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശുപാർശ മന്ത്രിസഭ തള്ളിയത്. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ചെയര്‍മാന് 3.81 ലക്ഷം രൂപയും അംഗങ്ങളുടേത് 3.73 ലക്ഷം രൂപയുമായി കൂട്ടാനാണ് ശുപാർശ ചെയ്തത്. നിലവില്‍ ചെയര്‍മാന് 2,24,100 രൂപയും അംഗങ്ങള്‍ക്ക് 2,19,090 രൂപയുമാണ് ശമ്ബളം.
ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്ബള സ്‌കെയിലാണ് പിഎസ്സി അംഗങ്ങള്‍ക്കമുള്ളത്. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്ബളം കൂട്ടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഎസ്സി ചെയര്‍മാന്‍ ശമ്ബളവര്‍ധനവ് ആവശ്യപ്പെട്ടത്. 2016 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യവും ആവശ്യപ്പെട്ടിരുന്നു. ശമ്ബള വര്‍ധനവിനെ മന്ത്രിസഭാ യോഗത്തില്‍ കെ രാജന്‍, പി പ്രസാദ്, പി രാജീവ്, മുഹമ്മദ് റിയാസ് എന്നിവര്‍ സാമ്ബത്തിക ബാധ്യത ചൂണ്ടിക്കാട്ടി എതിര്‍ത്തിരുന്നു. ഇതോടെ മുഖ്യമന്ത്രി തന്നെയാണ് കാബിനറ്റ് ശുപാർശ പിന്‍വലിച്ചത്