സർക്കാർ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

സർക്കാർ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി
alternatetext

ന്യൂഡല്‍ഹി: സർക്കാർ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരായ ആദായ നികുതി വകുപ്പിന്‍റെ നടപടികള്‍ക്കെതിരെയാണ് രാഹുലിന്‍റെ പ്രതികരണം. ഇനി ഇത്തരം പ്രവൃത്തികള്‍ ചെയ്യാൻ ആരും ധൈര്യപ്പെടാത്ത നടപടിയായിരിക്കും സ്വീകരിക്കുകയെന്നും ഇത് തന്‍റെ ഗ്യാരന്‍റിയാണെന്നും രാഹുല്‍ വ്യക്തമാക്കി.

1700 കോടി രൂപ അടയ്ക്കണമെന്നാണ് കോണ്‍ഗ്രസിന് ലഭിച്ച പുതിയ നോട്ടീസ്. 11 കോടി അടക്കണമെന്ന് സിപിഐക്കും 15 കോടി നല്‍കണമെന്ന് സിപിഎമ്മിനും നല്‍കിയ നോട്ടീസില്‍ പറയുന്നു. സിപിഎമ്മിനെതിരെയുള്ള നടപടിയുടെ കാരണം നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ല. കേജരിവാളിന്‍റെ അറസ്റ്റിനു പിന്നാലെയാണ് ആദായനികുതി വകുപ്പ് പ്രതിപക്ഷ പാർട്ടികള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചത്.