വള്ളികുന്നം : സംസ്കൃതി ചാരിറ്റബിൾ സൊസൈറ്റിയുടെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി സ്വന്തമാക്കിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം കോട്ടയം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രസന്നകുമാർ നിർവഹിച്ചു.സമൂഹത്തിലെ നിർധനരും അടിയന്തര ചികിത്സ ആവശ്യമായവരുമായ ആളുകൾക്ക് സമയബന്ധിതമായ ആരോഗ്യസേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്കൃതി ചാരിറ്റബിൾ സൊസൈറ്റി പുതിയ ആംബുലൻസ് സേവനം ആരംഭിച്ചത്.
ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസ്കൃതി ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാരവാഹികൾ, പ്രവർത്തകർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സൊസൈറ്റി നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾക്ക് പുതിയ ആംബുലൻസ് കൂടുതൽ കരുത്തേകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിർധനരായ 150 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണവും നടത്തി.98 958 50 406,80 892 50 406,75 108 71 108
24/7EMERGENCY SERVICE


