ശബരിമല: മകരവിളക്ക് അടുക്കാനിരിക്കെ ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി.കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്നാണ് അരവണ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി ഉണ്ടായത്. പ്രതിസന്ധിയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ഒരു തീര്ഥാടകന് 10 ടിൻ അരവണ വീതം മാത്രമാണ് നല്‍കുന്നത്.
മൂന്ന് ലക്ഷം ടിന് മാത്രമാണ് നിലവില്‍ കരുതല്‍ ശേഖരത്തിലുള്ളത്. മണ്ഡലപൂജക്ക് ശേഷം നടയടക്കുന്ന ദിവസങ്ങളില്‍ ഉല്പാദനം പരമാവധി വര്‍ധിപ്പിച്ച് കൂടുതല്‍ അരവണ ശേഖരിക്കുന്നതായിരുന്നു മുൻവര്‍ഷങ്ങളിലെ രീതി. എന്നാല്‍, കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്ന് ഇക്കുറി അതിന് സാധിച്ചില്ല. ഇതാണ് ഇപ്പോള്‍ അരവണ വിതരണം വീണ്ടും പ്രതിസന്ധിയിലാക്കിയത്.