കേന്ദ്രസർക്കാരിന്റെ ‘ഭാരത് അരിക്ക്’ ബദലായി സംസ്ഥാന സർക്കാരിന്റെ ‘ശബരി കെ റൈസ്’ ഉടൻ

കേന്ദ്രസർക്കാരിന്റെ 'ഭാരത് അരിക്ക്' ബദലായി സംസ്ഥാന സർക്കാരിന്റെ 'ശബരി കെ റൈസ്' ഉടൻ
alternatetext

കേന്ദ്രസർക്കാരിന്റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാരിന്റെ ശബരി കെ റൈസ് പ്രഖ്യാപനം ഉടൻ. സപ്ലൈകോ പർച്ചെയ്‌സ്‌ ഓഡർ നല്‍കി. ജയ, കുറുവ, മട്ട അരി സപ്ലൈകോ വഴി വിതരണം ചെയ്യും. 40 രൂപ നിരക്കില്‍ വാങ്ങി സബ്സിഡിയോടെയാണ് വില്‍പന. ഒരു കാർഡിന് ലഭിക്കുക 5 കിലോ അരിയാണ്.

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയില്‍ (എഫ്സിഐ) നിന്ന് ഓപ്പണ്‍ മാർക്കറ്റ് സെയില്‍സ് സ്കീം വഴി വില കുറച്ചു ലഭിക്കുന്ന അരിയാണ് കേന്ദ്ര സർക്കാരിന്റെ ഏജൻസികളും കേന്ദ്ര സഹകരണ സംഘങ്ങളും വഴി കിലോയ്ക്ക് ‘ഭാരത് അരി’ ആയി നല്‍കുന്നത്.ഇതിന് റേഷൻ കാർഡ് ആവശ്യമില്ല.

രണ്ടു വർഷം മുൻപു വരെ ഇതേ അരി സപ്ലൈകോയ്ക്കു വില കുറച്ചു ലഭിച്ചിരുന്നു. അതേസമയം ശബരി കെ റൈസ് -ജയ (29 രൂപ), കുറുവ (30), മട്ട (30) എന്നിങ്ങനെയാണു വില. ഒരു റേഷൻ കാർഡിന് ഇതില്‍ ഏതെങ്കിലും ഒരു ഇനം അരി പ്രതിമാസം 5 കിലോഗ്രാം നല്‍കാനാണു നിർദേശം. ഈ മാസം ലഭിച്ച ജയ, കറുവ, മട്ട എന്നിവയുടെ 50 കിലോഗ്രാം അരി ചാക്കുകള്‍ കെ റൈസായി മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്. കെ റൈസിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം വില്‍പന ആരംഭിക്കും.ഇതിനായി തെലങ്കാനയില്‍ നിന്ന് പ്രത്യേകം അരി എത്തിക്കും.

കൂടാതെ സംസ്ഥാന സര്‍ക്കാരിന്‍റെ ശേഖരത്തിലുള്ള അരിയും ഉപയോഗിക്കും. ഭാരത് അരിക്ക് സമാനമായി പ്രത്യേകം രൂപകല്‍പന ചെയ്‌ത സഞ്ചിയിലായിരിക്കും അരി വിതരണം ചെയ്യുക. എന്നാല്‍ മുഖ്യമന്ത്രിയുടെ ചിത്രം സഞ്ചിയില്‍ ഉണ്ടാവില്ല. ഭാരത് അരിയുടെ വിലയായ 29 രൂപയേക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും അരി വിതരണം ചെയ്യുക. . നിലവില്‍ സപ്ലൈകോയുടെ കീഴില്‍ ജയ അരി കിലോഗ്രാമിന് 29 രൂപ, കുറുവ, മട്ട അരിക്ക് 30 രൂപ എന്നീ നിരക്കിലാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്