സാംസ്കാരിക സദസ്സും കുടുംബ സംഗമത്തിനും തുടക്കമായി

സാംസ്കാരിക സദസ്സും കുടുംബ സംഗമത്തിനും തുടക്കമായി
alternatetext

കെപിസിസി വിചാർ വിഭാഗ് മാവേലിക്കര നിയോജക മണ്ഡലംതല
സാംസ്കാരിക സദസ്സും കുടുംബ സംഗമവും വ്യത്യസ്തമായ സംഘാടനം കൊണ്ട് ഏറെ ശ്രദ്ധേയമായികലയും സാഹിത്യവും സാമൂഹിക രാഷ്ട്രീയ ചിന്തകളും സമന്വയിപ്പിച്ച് നടത്തിയ കൂട്ടായ്മയിൽ വീട്ടമ്മമാർ ഉൾപ്പടെ വിവിധ രംഗത്തുള്ളവർ സംബന്ധിച്ചു.

ഫാസിസ്റ്റ് ശക്തികൾക്ക് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്താൻ അനുവദിക്കരുത്.ജനാധിപത്യത്തിൻ്റെ വായ്മൂടിക്കെട്ടി നീതി നിഷേധിക്കപ്പെടുന്ന വർഗീയ ഫാസിസ്റ്റ് ശക്തിക്ക് എതിരായി മതേതര ഇന്ത്യ നിലനിൽക്കണം .അതിനായി യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിനെ വിജയിപ്പിക്കണമെന്ന് സംഗമം ഉൽഘാടനം ചെയ്തുകൊണ്ട് ഡിസിസി വൈസ് പ്രസിഡൻ്റ് ടിജിൻ ജോസഫ് പറഞ്ഞു.

കെപിസിസി വിചാർ വിഭാഗ് മാവേലിക്കര നിയോജക മണ്ഡലം പ്രസിഡൻ്റ് റജി വി ഗ്രീൻലാൻഡ് അദ്ധ്യക്ഷത വഹിച്ചു.കെപിസിസി വിചാർ വിഭാഗ് ജില്ലാപ്രസിഡൻ്റ് അഡ്വ:സഞ്ജീവ് അമ്പലപ്പാട് മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി. അംഗം നൂറനാട് അജയൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രജിൻ എസ് ഉണ്ണിത്താൻ, വിചാർ വിഭാഗ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ഡോ. പി. രാജേന്ദ്രൻ നായർ, ജില്ലാ സെക്രട്ടറി ഡോ. വർഗീസ് പോത്തൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ വന്ദന സുരേഷ്,അനിൽ പാറ്റൂർ, വിചാർ വിഭാഗ് സംസ്ഥാന കമ്മിറ്റിയംഗം അഡ്വ പി പ്രകാശ്, തങ്കച്ചൻ, പീറ്റർ,അനിൽ നൂറനാട് തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് ദേവനന്ദൻ അവതരിപ്പിച്ച സംഗീത പരിപാടിയും നടന്നു.